'ടാസ്‌ക് ഫോഴ്‌സ് ഫാല്‍ക്കണ്‍ സ്‌ട്രൈക്ക് ' പ്രഖ്യാപനവുമായി യു എസ് 

ഒരു കപ്പലിനും തങ്ങളുടെ അനുമതിയില്ലാതെ ഹോര്‍മുസിലൂടെ കടന്നുപോകാന്‍ കഴിയില്ലെന്ന് ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് അവകാശപ്പെട്ടു.

 

ഹോര്‍മുസ് കടലിടുക്കിലൂടെ കപ്പലുകള്‍ കടന്നുപോകുന്നുണ്ടെന്ന ട്രംപിന്റെ അവകാശവാദം ഇറാന്‍ തള്ളി.

പശ്ചിമേഷ്യയില്‍ ഡ്രോണ്‍ യുദ്ധത്തെ പുതിയ തലത്തിലേക്ക് കൊണ്ടുപോകാന്‍ 'ടാസ്‌ക് ഫോഴ്‌സ് ഫാല്‍ക്കണ്‍ സ്‌ട്രൈക്ക് ' പ്രഖ്യാപനവുമായി യു എസ് സെന്‍ട്രല്‍ കമാന്‍ഡ്. അമേരിക്കയുടെ ആദ്യത്തെ ബഹുരാഷ്ട്ര, മള്‍ട്ടി-ഡൊമെയ്ന്‍ ആക്രമണ ഡ്രോണ്‍ ടാസ്‌ക് ഫോഴ്‌സാണ് 'ടാസ്‌ക് ഫോഴ്സ് ഫാല്‍ക്കണ്‍ സ്ട്രൈക്ക്. ഹോര്‍മുസ് കടലിടുക്കിലൂടെ കപ്പലുകള്‍ കടന്നുപോകുന്നുണ്ടെന്ന ട്രംപിന്റെ അവകാശവാദം ഇറാന്‍ തള്ളി.


ഒരു കപ്പലിനും തങ്ങളുടെ അനുമതിയില്ലാതെ ഹോര്‍മുസിലൂടെ കടന്നുപോകാന്‍ കഴിയില്ലെന്ന് ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് അവകാശപ്പെട്ടു. ഹോര്‍മുസിലെ പ്രധാന ജലപാതയിലൂടെയുള്ള കപ്പല്‍ ഗതാഗതം നിര്‍ത്തിവച്ചെങ്കിലും കടലിടുക്കിന്മേല്‍ അമേരിക്കയ്ക്ക് പൂര്‍ണ്ണ നിയന്ത്രണം ഉണ്ടെന്നാണ് ട്രംപിന്റെ വാദം. വിമാനവാഹിനിക്കപ്പലുകള്‍ ഇടയ്ക്കിടെ മാറ്റുന്നതു വഴി ഇറാനെതിരായ ഉപരോധം അനിശ്ചിതമായി നിലനിര്‍ത്താന്‍ സൈന്യത്തിന് കഴിയുമെന്ന നിലപാടിലാണ് അമേരിക്ക.