യുഎസും ഇറാനും സമാധാന കരാറില്‍ ധാരണയിലെത്തിയെന്ന് പാകിസ്ഥാന്‍, സ്ഥിരീകരിച്ച് ട്രംപ്
യുഎസും ഇറാനും സമാധാന കരാറില്‍ ധാരണയിലെത്തിയെന്ന് പാകിസ്ഥാന്‍, സ്ഥിരീകരിച്ച് ട്രംപ്
ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് നാവികസേനയുടെ ഉപരോധം നീക്കാന്‍ ട്രംപ് നിര്‍ദേശം നല്‍കി.
Updated: Jun 15, 2026, 06:22 IST
സമാധാന കരാര്‍ ജൂണ്‍ 19ന് സ്വിറ്റ്‌സര്‍ലന്‍ഡില്‍വെച്ച് ഒപ്പുവെക്കുമെന്ന് ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ മധ്യസ്ഥത വഹിക്കുന്ന പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് അറിയിച്ചു
ഒടുവില്‍ മൂന്ന് മാസത്തിലധികം നീണ്ട സംഘര്‍ഷത്തിന് വിരാമമാകുന്നു, ലോകം കാത്തിരുന്ന സമാധാന കരാര്‍ സംബന്ധിച്ചു യുഎസും ഇറാനും ധാരണയിലെത്തിയെന്ന് പാകിസ്ഥാന്‍. യുദ്ധം അവസാനിപ്പിക്കാനും ഹോര്‍മുസ് കടലിടുക്ക് തുറന്നുകൊടുക്കാനുമാണ് ഇരുരാജ്യങ്ങളും ധാരണയിലെത്തിയത്. കരാറിന്റെ പൂര്‍ണവിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
സമാധാന കരാര്‍ ജൂണ്‍ 19ന് സ്വിറ്റ്‌സര്‍ലന്‍ഡില്‍വെച്ച് ഒപ്പുവെക്കുമെന്ന് ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ മധ്യസ്ഥത വഹിക്കുന്ന പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് അറിയിച്ചു. കരാര്‍ പൂര്‍ത്തിയായതായി യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും സ്ഥിരീകരിച്ചു. ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് നാവികസേനയുടെ ഉപരോധം നീക്കാന്‍ ട്രംപ് നിര്‍ദേശം നല്‍കി.