യൂറോപ്യന്‍ യൂണിയനും അമേരിക്കയും തമ്മില്‍ പുതിയ വ്യാപാര ഉടമ്പടിക്ക് ധാരണ
യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള കാറുകള്‍, കാര്‍ഷിക ഉല്‍പന്നങ്ങള്‍, മറ്റ് വ്യാവസായിക ഉല്‍പന്നങ്ങള്‍ എന്നിവയുടെ വില വര്‍ധിക്കാനിടയാക്കും.
ട്രംപും യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല ഫോന്‍ദര്‍ ലയണും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.
യൂറോപ്യന്‍ യൂണിയനും അമേരിക്കയും തമ്മില്‍ പുതിയ വ്യാപാര ഉടമ്പടിക്ക് ധാരണയായി. യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല ഫോന്‍ദര്‍ ലയണും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. യൂറോപ്യന്‍ ഇറക്കുമതിക്ക് 15 ശതമാനം താരിഫ് ഏര്‍പ്പെടുത്തുന്ന വ്യവസ്ഥകള്‍ക്കാണ് ധാരണയായത്. അറ്റ്‌ലാന്റിക് സമുദ്രത്തിന് ഇരുവശത്തുമുള്ള സാമ്പത്തിക ശക്തികള്‍ക്കിടയില്‍ നിലവിലുള്ള വ്യാപാര തര്‍ക്കങ്ങള്‍ അവസാനിപ്പിക്കാനും പുതിയൊരു സഹകരണത്തിന് വഴിയൊരുക്കാനും ലക്ഷ്യമിട്ടുള്ളതാണ് നീക്കം.
എന്നാല്‍, യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ക്ക് 15 ശതമാനം താരിഫ് ഏര്‍പ്പെടുത്തുന്നത് യൂറോപ്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ വെല്ലുവിളിയായേക്കുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധര്‍ വിലയിരുത്തുന്നത്. യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള കാറുകള്‍, കാര്‍ഷിക ഉല്‍പന്നങ്ങള്‍, മറ്റ് വ്യാവസായിക ഉല്‍പന്നങ്ങള്‍ എന്നിവയുടെ വില വര്‍ധിക്കാനിടയാക്കും.