ഇറാനിലെ മഷ്ഹദ് വിമാനത്താവളത്തില്‍ അമേരിക്കയുടെ വ്യോമാക്രമണം ; ഇന്ത്യയില്‍ നിന്ന് മരുന്നടക്കം എത്തിക്കാനുള്ള വിമാനത്തിന് കേടുപാട്

യുഎസ് ഉദ്യോഗസ്ഥര്‍ അവകാശവാദം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

 

ഈ ആഴ്ച ദില്ലിയിലേക്ക് പറക്കാനിരുന്ന വിമാനമാണ് തകര്‍ന്നതെന്നും, ഇറാനിയന്‍ ജനതയ്ക്കായി അത്യാവശ്യ മരുന്നുകളും മറ്റ് സഹായങ്ങളും ശേഖരിക്കാനാണ് യാത്ര നിശ്ചയിച്ചിരുന്നതെന്നും ഇറാന്‍ അറിയിച്ചു.

ഇറാനിലെ മഷ്ഹദ് വിമാനത്താവളത്തില്‍ അമേരിക്ക തിങ്കളാഴ്ച നടത്തിയ വ്യോമാക്രമണത്തില്‍ മഹന്‍ വിമാനത്തിന് കേടുപാടുകള്‍ സംഭവിച്ചതായി റിപ്പോര്‍ട്ട്. ഇന്ത്യയില്‍ നിന്നുള്ള മരുന്ന് അടക്കം സഹായങ്ങള്‍ ഇറാനിലേക്ക് എത്തിക്കാനുള്ള ദൗത്യത്തിന്റെ ഭാഗമാകേണ്ടിയിരുന്ന വിമാനത്തിനാണ് കേടുപാടുണ്ടായതെന്നാണ് വിവരം. ഈ ആഴ്ച ദില്ലിയിലേക്ക് പറക്കാനിരുന്ന വിമാനമാണ് തകര്‍ന്നതെന്നും, ഇറാനിയന്‍ ജനതയ്ക്കായി അത്യാവശ്യ മരുന്നുകളും മറ്റ് സഹായങ്ങളും ശേഖരിക്കാനാണ് യാത്ര നിശ്ചയിച്ചിരുന്നതെന്നും ഇറാന്‍ അറിയിച്ചു. എന്നാല്‍ യുഎസ് ഉദ്യോഗസ്ഥര്‍ അവകാശവാദം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

റിപ്പോര്‍ട്ടുകള്‍ പ്രകാരം ഏപ്രില്‍ ഒന്നിന് വിമാനം ന്യൂഡല്‍ഹിയില്‍ എത്തേണ്ടതായിരുന്നു. വിമാനത്താവളത്തിന് നേരെ ഉണ്ടായ യുഎസ് ആക്രമണത്തിലാണ് വിമാനത്തിന് കേടുപാടുകള്‍ പറ്റിയതെന്ന് ഇറാന്‍ ആരോപിക്കുന്നു. പശ്ചിമേഷ്യ, മധ്യേഷ്യ, ദക്ഷിണേഷ്യ തുടങ്ങി വിവിധ മേഖലകളില്‍ സര്‍വീസ് നടത്തുന്ന ഇറാന്റെ പ്രമുഖ സ്വകാര്യ വിമാനക്കമ്പനിയാണ് മഹാന്‍ എയര്‍. ഇന്ത്യയില്‍ നിന്നുള്ള സഹായം എത്തിക്കുന്നതില്‍ ഈ വിമാനം പ്രധാന പങ്കുവഹിക്കേണ്ടതായിരുന്നു.

നേരത്തെ, മാര്‍ച്ച് 18-ന് ഇന്ത്യയില്‍ നിന്നുള്ള ആദ്യഘട്ട വൈദ്യസഹായം ഇറാനിയന്‍ റെഡ് ക്രസന്റ് സൊസൈറ്റി വഴി ഇറാനിലെത്തിച്ചിരുന്നു.