ഞങ്ങൾ ഭീകരവാദത്തിന്റെ ഇരകൾ, ഒരിക്കലും തലകുനിക്കില്ല : ഇറാൻ പ്രസിഡന്റ്
Sep 24, 2026, 19:35 IST
തങ്ങൾ ഭീകരവാദത്തിന്റെ ഇരകളാണെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ യുഎൻ പൊതുസഭയിൽ. 'അമേരിക്കൻ പ്രസിഡന്റ് ഞങ്ങളെ ഭീകരവാദികളായാണ് വിശേഷിപ്പിച്ചത്. എന്നാൽ യഥാർത്ഥത്തിൽ ഞങ്ങൾ ഭീകരവാദത്തിന് ഇരകളാണ്', പെസഷ്‌കിയാൻ പറഞ്ഞു.
മിനാബ് സ്കൂൾ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ചിത്രങ്ങൾ ഉയർത്തിക്കാട്ടിക്കൊണ്ടാണ് പെസെഷ്കിയാൻ പ്രസംഗിച്ചത്.
യാതൊരു കാരണവും ഇല്ലാതെ ആദരണീയനായ പരമോന്നത നേതാവ് വധിക്കപ്പെട്ട ഇറാനിൽനിന്നാണ് താൻ വരുന്നത്. നിങ്ങൾ ഈ കുട്ടികളേ കാണുന്നുണ്ടോ? യു.എസും ഇസ്രായേലും സ്കൂളിനുനേരെ ബോംബെറിഞ്ഞ് കൊലപ്പെടുത്തിയതാണ് ഈ കുട്ടികളെ, ഇറാൻ പ്രസിഡന്റ് പറഞ്ഞു.