ലോകമെമ്പാടുമുള്ള സ്ത്രീകൾക്കും പെൺകുട്ടികൾക്കും വീടെന്നത് അപകടകരമായ സ്ഥലമായി തുടരുകയാണ് : ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട്

ലോകമെമ്പാടുമുള്ള സ്ത്രീകൾക്കും പെൺകുട്ടികൾക്കും വീടെന്നത് അപകടകരമായ സ്ഥലമായി തുടരുകയാണെന്ന് ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട്.

 

ലോകമെമ്പാടുമുള്ള സ്ത്രീകൾക്കും പെൺകുട്ടികൾക്കും വീടെന്നത് അപകടകരമായ സ്ഥലമായി തുടരുകയാണെന്ന് ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട്. ഓരോ പത്തുമിനിറ്റിലും ഒരു സ്ത്രീയോ പെൺകുട്ടിയോ പങ്കാളികളാലോ ബന്ധുക്കളാലോ കൊല്ലപ്പെടുന്നുവെന്നും ഒരുദിവസം ശരാശരി 137 പേർ ഇത്തരത്തിൽ കൊല്ലപ്പെടുന്നുവെന്നും റിപ്പോർട്ട് പറയുന്നു. 

കഴിഞ്ഞവർഷം ലോകത്ത് 83,000 സ്ത്രീകൾ കൊല്ലപ്പെട്ടെന്നും ഇതിൽ 50,000 പേർ പങ്കാളിയുടെയോ ബന്ധുവിന്റെയോ കൈകൊണ്ടാണ് കൊല്ലപ്പെട്ടതെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രിയപ്പെട്ടവരാൽ ഏറ്റവും കൂടുതൽ സ്ത്രീകൾ കൊല്ലപ്പെടുന്നത് ആഫ്രിക്കയിലാണെന്നും തെക്കും വടക്കും അമേരിക്കകളും, ഓഷ്യാനിയയും പിന്നിലുണ്ടെന്നും ഏഷ്യ മൂന്നാംസ്ഥാനത്താണെന്നും റിപ്പോർട്ടുകൾ പറയുന്നു.