പുടിന്റെ ഔദ്യോഗിക വസതിക്ക് നേരെ യുക്രെയ്‌ന്റെ ഡ്രോണ്‍ ആക്രമണം ; ദൃശ്യങ്ങള്‍ പുറത്തുവിട്ടു
പുടിന്റെ വസതിക്ക് നേരെ നടന്ന ഡ്രോണ്‍ ആക്രമണത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശങ്ക രേഖപ്പെടുത്തിയിരുന്നു.
ആരോപണം യുക്രെയ്ന്‍ നേരത്തെ നിഷേധിച്ചിരുന്നു.
റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ ഔദ്യോഗിക വസതിക്ക് നേരെ യുക്രെയ്‌ന്റെ ഡ്രോണ്‍ ആക്രമണം നടന്നുവെന്ന ആരോപണത്തിന് പിന്നാലെ ദൃശ്യങ്ങള്‍ പുറത്ത് വിട്ട് ക്രെംലിന്‍. പുടിന്റെ വസതിക്ക് നേരെ ആവര്‍ത്തിച്ച് നടന്ന ആക്രമണങ്ങളുടെ ദൃശ്യങ്ങളാണ് റഷ്യ പുറത്ത് വിട്ടത്. പുടിന്റെ വസതിയില്‍ നടത്തിയ ആക്രമണത്തിനിടെ റഷ്യ തകര്‍ത്ത യുക്രേനിയന്‍ ഡ്രോണിന്റെ ദൃശ്യവും പുറത്ത് വിട്ട വീഡിയോയിലുണ്ട്. ആറ് കിലോ?ഗ്രാം സ്‌ഫോടക വസ്തു വഹിക്കാന്‍ ശേഷിയുള്ളതാണ് ഈ ഡ്രോണ്‍ എന്നാണ് റിപ്പോര്‍ട്ട്.
ആരോപണം യുക്രെയ്ന്‍ നേരത്തെ നിഷേധിച്ചിരുന്നു.
പുടിന്റെ വസതിക്ക് നേരെ നടന്ന ഡ്രോണ്‍ ആക്രമണത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശങ്ക രേഖപ്പെടുത്തിയിരുന്നു.
'റഷ്യന്‍ പ്രസിഡന്റിന്റെ വസതി ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ അതീവ ആശങ്കയുണ്ട്. ശത്രുത അവസാനിപ്പിക്കുന്നതിനും സമാധാനം കൈവരിക്കുന്നതിനുമുള്ള ഏറ്റവും പ്രായോഗികമായ മാര്‍ഗം നിലവിലുള്ള നയതന്ത്ര ശ്രമങ്ങളാണ്. ഈ ശ്രമങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും അവയെ ദുര്‍ബലപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കാനും ബന്ധപ്പെട്ട എല്ലാവരോടും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു എന്നായിരുന്നു നരേന്ദ്ര മോദിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയുള്ള പ്രതികരണം.
പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ വസതിയ്ക്ക് നേരെ യുക്രെയ്ന്‍ ഡ്രോണ്‍ ആക്രമണം നടത്തിയതായി ഡിസംബര്‍ 29നായിരുന്ന റഷ്യ ആരോപിച്ചത്. മോസ്‌കോയ്ക്കും സെന്റ് പീറ്റേഴ്സ്ബര്‍ഗിനും ഇടയിലുള്ള വ്ളാഡിമിര്‍ പുടിന്റെ വസതിയില്‍ യുക്രെയ്ന്‍ ഡ്രോണ്‍ ആക്രമണം നടത്തിയതായി റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവാണ് ആരോപിച്ചത്. നോവ്‌ഗൊറോഡ് മേഖലയിലെ പുടിന്റെ ഔദ്യോഗിക വസതിക്ക് നേരെ വന്ന 91 ഡ്രോണുകള്‍ തകര്‍ത്തതായാണ് ലാവ്റോവ് വെളിപ്പെടുത്തിയത്. ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനായി നടക്കുന്ന സമാധാന ചര്‍ച്ചകളില്‍ റഷ്യ നിലപാട് മാറ്റുമെന്നും ലാവ്‌റോവ് വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തില്‍ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായിട്ടില്ലെന്നും റഷ്യന്‍ വിദേശകാര്യ മന്ത്രി പറഞ്ഞു.