മോസ്‌കോയില്‍ യുക്രൈന്‍ ഡ്രോണ്‍ ആക്രമണം ; വിമാനത്താവളങ്ങള്‍ അടച്ചു

 

വിമാനങ്ങളുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കാനാണ് സര്‍വീസുകള്‍ നിര്‍ത്തിയതെന്ന് റഷ്യന്‍ വ്യോമയാന റെഗുലേറ്ററായ റോസാവിയറ്റ്‌സിയയുടെ വക്താവ് അറിയിച്ചു.

 

ഇന്ന് പ്രാദേശിക സമയം ഉച്ചയ്ക്ക് ഒരു മണിക്കും നാല് മണിക്കും ഇടയിലാണ് സര്‍വീസ് നിര്‍ത്തിവച്ചത്

റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ യുക്രൈന്‍ ഡ്രോണ്‍ ആക്രമണം നടത്തിയതിനെ തുടര്‍ന്ന് മോസ്‌കോയിലെ വിമാനത്താവളങ്ങള്‍ അടച്ചു. മോസ്‌കോയിലെ നാല് വിമാനത്താവളങ്ങളില്‍ മൂന്നെണ്ണം അടച്ചതായാണ് റിപ്പോര്‍ട്ട്. മോസ്‌കോയിലെ ഏറ്റവും തിരക്കേറിയ രണ്ടാമത്തെ വിമാനത്താവളമായ വുനുക്കോവോയില്‍ യുക്രൈന്‍ ആക്രമണത്തെ തുടര്‍ന്ന് വിമാനങ്ങള്‍ വൈകി. വിമാനങ്ങളുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കാനാണ് സര്‍വീസുകള്‍ നിര്‍ത്തിയതെന്ന് റഷ്യന്‍ വ്യോമയാന റെഗുലേറ്ററായ റോസാവിയറ്റ്‌സിയയുടെ വക്താവ് അറിയിച്ചു.


ഇന്ന് പ്രാദേശിക സമയം ഉച്ചയ്ക്ക് ഒരു മണിക്കും നാല് മണിക്കും ഇടയിലാണ് സര്‍വീസ് നിര്‍ത്തിവച്ചത്. വ്‌നുക്കോവോ, ഡൊമോഡെഡോവോ, സുക്കോവ്‌സ്‌കി എന്നീ വിമാനത്താവളങ്ങള്‍ ഒരു മണിക്കൂറിനുള്ളില്‍ ഭാഗികമായി പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. നാല് വര്‍ഷമായി നടക്കുന്ന ഏറ്റുമുട്ടലില്‍ റഷ്യയെ വിറപ്പിച്ച സൈനിക നീക്കമാണ് യുക്രൈന്‍ നടത്തിയത്.

ഇന്നലെ മാത്രം റഷ്യയിലേക്ക് 27 ഡ്രോണുകള്‍ യുക്രൈന്‍ തൊടുത്തുവിട്ടതായിട്ടാണ് റിപ്പോര്‍ട്ട്‌