റഷ്യയുടെ എണ്ണ സംഭരണശാലകള്‍ക്ക് നേരെ ആക്രമണം കടുപ്പിച്ച് യുക്രൈന്‍
ടാങ്കറുകള്‍ക്ക് നേരെ ഉണ്ടായ ആക്രമണം റഷ്യന്‍ നഗരമായ റോസ്‌തോവിലെ ഗവര്‍ണര്‍ യൂരി സ്ല്യൂസാര്‍ സ്ഥിരീകരിച്ചു.
യുക്രൈന്‍ അതിര്‍ത്തിയില്‍നിന്ന് 800 കിലോമീറ്റര്‍ അപ്പുറമുള്ള റഷ്യയുടെ എണ്ണ സംഭരണശാലകള്‍ക്ക് നേരെ ആക്രമണം നടത്തിയതായി യുക്രൈന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കി അറിയിച്ചു.
റഷ്യയുടെ എണ്ണ സംഭരണശാലകള്‍ക്ക് നേരെ ആക്രമണം കടുപ്പിച്ച് യുക്രൈന്‍. ബുധനാഴ്ച രാത്രി യുക്രൈന്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ത്വര്‍, സ്റ്റാവ്റോപോള്‍ എന്നിവിടങ്ങളിലെ എണ്ണ സംഭരണശാലകള്‍ക്ക് നാശം. യുക്രൈന്‍ ആക്രമണത്തില്‍ അസോവ് കടലില്‍ ഉണ്ടായ രണ്ട് എണ്ണ ടാങ്കറുകളും കത്തി നശിച്ചു. ടാങ്കറുകള്‍ക്ക് നേരെ ഉണ്ടായ ആക്രമണം റഷ്യന്‍ നഗരമായ റോസ്‌തോവിലെ ഗവര്‍ണര്‍ യൂരി സ്ല്യൂസാര്‍ സ്ഥിരീകരിച്ചു. കപ്പലുകള്‍ക്ക് തീപിടിച്ചതായും ജീവനക്കാരെ രക്ഷപ്പെടുത്തിയതായും യൂരി സ്ല്യൂസാര്‍ വ്യക്തമാക്കി.
യുക്രൈന്‍ അതിര്‍ത്തിയില്‍നിന്ന് 800 കിലോമീറ്റര്‍ അപ്പുറമുള്ള റഷ്യയുടെ എണ്ണ സംഭരണശാലകള്‍ക്ക് നേരെ ആക്രമണം നടത്തിയതായി യുക്രൈന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കി അറിയിച്ചു. കൂടാതെ, യുക്രൈന്‍ അതിര്‍ത്തിയില്‍നിന്ന് 1500 കിലോമീറ്റര്‍ അപ്പുറമുള്ള, ഉഫയിലെ ഓയില്‍ പമ്പിങ് സ്റ്റേഷന് നേരെയും ആക്രമണം നടത്തിയെന്ന് സെലന്‍സ്‌കി വ്യക്തമാക്കി. യുക്രൈന്‍ അതിര്‍ത്തിയില്‍നിന്ന് 200 കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന റോസ്‌തോവ് മേഖലയിലെ ഓയില്‍ ലോഡിങ് ടെര്‍മിനലിന് നേരെയും ആക്രമണം നടത്തിയതായി പ്രസിഡന്റ് സെലന്‍സ്‌കി അറിയിച്ചു.