ഹൂത്തികളുടെ ആക്രമണങ്ങളെ ചെറുക്കാന്‍ സൗദിക്ക് വേണ്ടി യു കെ പോര്‍വിമാനങ്ങള്‍ വിന്യസിക്കും

മിസൈലുകള്‍ തകര്‍ത്തതായി സൗദി സേന അറിയിച്ചു.

 

സൗദി തലസ്ഥാനമായ റിയാദിലേക്ക് ഹൂത്തികള്‍ വീണ്ടും ആക്രമണം നടത്തി.

ഹൂത്തി ആക്രമണത്തില്‍ നിന്ന് സൗദി അറേബ്യക്ക് പ്രതിരോധമൊരുക്കാന്‍ യു കെയും എത്തും. ഹൂത്തികളുടെ ആക്രമണങ്ങളെ ചെറുക്കാന്‍ സൗദിക്ക് വേണ്ടി യു കെ പോര്‍വിമാനങ്ങള്‍ വിന്യസിക്കാനാണ് തീരുമാനം. കൂടുതല്‍ രാജ്യങ്ങളുമായി സൗദി ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. അതിനിടെ സൗദി തലസ്ഥാനമായ റിയാദിലേക്ക് ഹൂത്തികള്‍ വീണ്ടും ആക്രമണം നടത്തി. മിസൈലുകള്‍ തകര്‍ത്തതായി സൗദി സേന അറിയിച്ചു. സംഘര്‍ഷങ്ങള്‍ക്കടെ മേഖലയില്‍ നിര്‍ണായക ചര്‍ച്ചകള്‍ നടക്കുകയാണ്.

അമേരിക്ക - ഇറാന്‍ സംഘര്‍ഷ ആശങ്കകള്‍ക്കിടെ വീണ്ടും ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ ചര്‍ച്ചകള്‍ സജീവമാകുകയാണ്. റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലെവറോവ്, ഇറാന്‍ പരമാധികാര സുരക്ഷ കൗണ്‍സില്‍ മേധാവി മുഹ്‌സിന്‍ റിസയിയുമായി ചര്‍ച്ച നടത്തി. ഇറാന്റെ യുറേനിയം ശേഖരം സമവായമെന്ന നിലയില്‍ ഏറ്റുവാങ്ങി സൂക്ഷിക്കാം എന്ന് റഷ്യ അറിയിച്ചിരുന്നു. അതിനിടെ പാക് സേന മേധാവിയും ടെഹ്‌റാനില്‍ എത്തുന്നുണ്ട്. ചര്‍ച്ചകള്‍ സജീവമാക്കുകയാണ്.