തിലക കുറിയുമായി ക്ലാസിലെത്തിയ 8 വയസുകാരനെ തിരികെ വീട്ടിലേക്ക് അയച്ച് ബ്രിട്ടനിലെ സ്‌കൂള്‍

സ്‌കൂളിലെ സമാന രീതികള്‍ മൂലം കുറഞ്ഞത് 4 കുട്ടികളെങ്കിലും പഠനം ഉപേക്ഷിച്ചുവെന്നാണ് വ്യാപകമാവുന്ന ആരോപണം.

 

 തികച്ചും അനുയോജ്യമായ നടപടിയെന്നാണ് സംഭവത്തേക്കുറിച്ച് സ്‌കൂളിന്റെ പ്രതികരണം. 

തിലക കുറിയുമായി ക്ലാസിലെത്തിയ 8 വയസുകാരനെ തിരികെ വീട്ടിലേക്ക് അയച്ച് സ്‌കൂള്‍ അധികൃതര്‍. ബ്രിട്ടനിലെ വെബ്ലിയിലെ വികാര്‍ ഗ്രീന്‍സ് പ്രൈമറി സ്‌കൂളിലാണ് സംഭവം. മതപരമായ ചിഹ്നങ്ങള്‍ അണിയുന്നതിന് സ്‌കൂളില്‍ വിലക്കുള്ളപ്പോഴാണ് ഇന്ത്യന്‍ വംശജനായ വിദ്യാര്‍ത്ഥി തിലക കുറിയുമായി സ്‌കൂളിലെത്തിയത്. കുട്ടിയോട് സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ വിശദീകരണം തേടിയിട്ടുണ്ട്. പ്രായപൂത്തിയാകാത്ത കുട്ടിക്ക് തികച്ചും അനുയോജ്യമായ നടപടിയെന്നാണ് സംഭവത്തേക്കുറിച്ച് സ്‌കൂളിന്റെ പ്രതികരണം. 
സ്‌കൂളിലെ പ്രധാനാധ്യാപകന്‍ ഇടവേള സമയങ്ങളില്‍ കുട്ടിയെ ഭയപ്പെടുത്തുന്ന രീതിയില്‍ നിരീക്ഷിച്ചുവെന്നും ഇത് കളിയില്‍ നിന്ന് പിന്മാറാനും കൂട്ടുകാരില്‍ നിന്ന് അകന്നിരിക്കാന്‍ എട്ട് വയസുകാരനെ പ്രേരിപ്പിച്ചുവെന്നാണ് മാതാപിതാക്കളുടെ ആരോപണം. ക്ലാസിലെ ചുമതലകളില്‍ നിന്ന് വിദ്യാര്‍ത്ഥിയെ നീക്കിയെന്നും മാതാപിതാക്കള്‍ ആരോപിക്കുന്നത്. മതപരമായ വിവേചനം കുട്ടിക്കെതിരെ നടക്കുന്നുവെന്നാണ് മാതാപിതാക്കള്‍ ആരോപിക്കുന്നത്. തുടര്‍ച്ചയായി നിരീക്ഷിക്കപ്പെടുന്നതും മാറ്റി നിര്‍ത്തപ്പെട്ടതും കുട്ടിയുടെ മതപരമായ വിശ്വാസത്തെ തുടര്‍ന്നാണെന്നും മാതാപിതാക്കള്‍ ആരോപിക്കുന്നു.
ഹിന്ദു വിശ്വാസം അനുസരിച്ച് തിലകത്തിന്റെ പ്രാധാന്യത്തേക്കുറിച്ച് പ്രധാനാധ്യാപകനേയും സ്‌കൂളിലെ മുതിര്‍ന്ന അധ്യാപകരേയും ബോധിപ്പിക്കാന്‍ സ്‌കൂളിലെ മറ്റ് ഹിന്ദു വിഭാഗത്തിലെ കുട്ടികളുടെ മാതാപിതാക്കള്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ലെന്നാണ് ആരോപണം. അധികാര ദുര്‍വിനിയോഗം നടത്തുന്നുവെന്നാണ് പ്രവാസി ഇന്ത്യക്കാര്‍ ആരോപിക്കുന്നത്. സ്‌കൂളിലെ സമാന രീതികള്‍ മൂലം കുറഞ്ഞത് 4 കുട്ടികളെങ്കിലും പഠനം ഉപേക്ഷിച്ചുവെന്നാണ് വ്യാപകമാവുന്ന ആരോപണം.