ഉഗാണ്ടയില്‍ പ്രമുഖ മാധ്യമസ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ ഉത്തരവിട്ട് സൈനിക മേധാവി

മാധ്യമ വിലക്കിന് പിന്നിലുള്ള കാരണം സൈനിക മേധാവി വ്യക്തമാക്കിയിട്ടില്ല.

 

ഉഗാണ്ടന്‍ മാധ്യമങ്ങളായ 'ഡെയ്‌ലി മോണിറ്റര്‍', 'എന്‍ടിവി ഉ?ഗാണ്ട', 'കെഎഫ്എം', 'ഡെമ്പേ എഫ്എം' എന്നീ മാധ്യമങ്ങള്‍ക്കാണ് വിലക്ക്.

ഉഗാണ്ടയില്‍ പ്രമുഖ മാധ്യമസ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ സൈനിക മേധാവി മുഹൂസി കൈനെരുഗാബയുടെ നിര്‍ദേശം. സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തില്‍ വിശ്വാസമില്ലെന്നും മാധ്യമപ്രവര്‍ത്തകര്‍ സര്‍ക്കാര്‍ അനുഭാവികളുടെ മാര്‍ഗനിര്‍ദേശമനുസരിച്ചാണ് പ്രവര്‍ത്തിക്കേണ്ടതെന്നമുള്ള വിചിത്ര വാദം ഉന്നയിച്ചാണ് ഉഗാണ്ടന്‍ പ്രസിഡന്റ് യോവേരി മുസെവെനിയുടെ മകന്‍ കൂടിയായ മുഹൂസി കൈനെരുഗാബയുടെ നിര്‍ദേശം. ഉഗാണ്ടന്‍ മാധ്യമങ്ങളായ 'ഡെയ്‌ലി മോണിറ്റര്‍', 'എന്‍ടിവി ഉ?ഗാണ്ട', 'കെഎഫ്എം', 'ഡെമ്പേ എഫ്എം' എന്നീ മാധ്യമങ്ങള്‍ക്കാണ് വിലക്ക്.

ഉഗാണ്ടയിലെ ഏറ്റവും വലിയ ദിനപത്രമാണ് 'ഡെയ്‌ലി മോണിറ്റര്‍'. 'എന്‍ടിവി ഉ?ഗാണ്ട' രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ പ്രക്ഷേപകരാണ്. ഇരു മാധ്യമങ്ങളും തന്റെ അനുമതിയില്ലാതെ പ്രവര്‍ത്തിക്കരുതെന്ന് മുഹൂസി കൈനെരുഗാബ നിര്‍ദേശിച്ചു. എക്‌സില്‍ പങ്കുവെച്ച പോസ്റ്റുകളിലാണ് മുഹൂസി കൈനെരുഗാബ മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നതായുള്ള പ്രഖ്യാപനം നടത്തിയത്. എന്നാല്‍ മാധ്യമ വിലക്കിന് പിന്നിലുള്ള കാരണം സൈനിക മേധാവി വ്യക്തമാക്കിയിട്ടില്ല.