വ്യോമപാത തുറന്ന് യുഎഇ
വ്യോമ ഗതാഗതം പുനഃരാരംഭിച്ചു.
Mar 17, 2026, 08:06 IST
ഇന്ന് പുലര്‍ച്ചെ അടച്ചിട്ട വ്യോമപാത ഒരു മണിക്കൂര്‍ നേരത്തിന് ശേഷം തുറക്കുകയായിരുന്നു.
സംഘര്‍ഷ പശ്ചാത്തലത്തില്‍ താല്‍ക്കാലികമായി അടച്ച വ്യോമപാത തുറന്ന് യുഎഇ. സുരക്ഷ മുന്‍കരുതലിന്റെ ഭാഗമായാണ് യുഎഇ വ്യാമപാത അടച്ചത്. 'ഒരു അസാധാരണ മുന്‍കരുതല്‍ നടപടി'യുടെ ഭാഗമായാണ് വ്യോമപാത അടയ്ക്കുന്നതെന്നും താല്‍ക്കാലികമായ നടപടിയാണിതെന്നും യുഎഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചിരുന്നു. ഇന്ന് പുലര്‍ച്ചെ അടച്ചിട്ട വ്യോമപാത ഒരു മണിക്കൂര്‍ നേരത്തിന് ശേഷം തുറക്കുകയായിരുന്നു. വ്യോമ ഗതാഗതം പുനഃരാരംഭിച്ചു.
അതേസമയം യുഎഇക്ക് നേരെ ഇറാന്‍ മിസൈല്‍, ഡ്രോണ്‍ ആക്രമണം നടത്തിയതായും അവയെ വിജയകരമായി പ്രതിരോധിച്ചതായും യുഎഇ അധികൃതര്‍ വ്യക്തമാക്കി. ഇറാന്റെ ഡ്രോണ്‍ പതിച്ച് അബുദാബിയിലെ എണ്ണപാടത്ത് തീപിടിത്തമുണ്ടായതായും ആളപായമില്ലെന്നും അധികൃതര്‍ അറിയിച്ചു.