ട്രംപുമായി ചര്‍ച്ച നടത്തി യുഎഇ പ്രസിഡന്റ്

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഡൊണാള്‍ഡ് ട്രംപിനെ ഫോണില്‍ വിളിച്ചാണ് ചര്‍ച്ച നടത്തിയത്. 

 

യുഎഇയെയും മറ്റ് രാജ്യങ്ങളെയും ലക്ഷ്യമിട്ട് ഇറാന്‍ നടത്തുന്ന തുടര്‍ച്ചയായ ആക്രമണങ്ങള്‍ ചര്‍ച്ചയായി.

ഗള്‍ഫ് മേഖലയില്‍ ഇറാന്‍ ആക്രമണം തുടരുന്നതിനിടയില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ചര്‍ച്ച നടത്തി യുഎഇ പ്രസിഡന്റ്. ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഡൊണാള്‍ഡ് ട്രംപിനെ ഫോണില്‍ വിളിച്ചാണ് ചര്‍ച്ച നടത്തിയത്. 

യുഎഇയെയും മറ്റ് രാജ്യങ്ങളെയും ലക്ഷ്യമിട്ട് ഇറാന്‍ നടത്തുന്ന തുടര്‍ച്ചയായ ആക്രമണങ്ങള്‍ ചര്‍ച്ചയായി. അതേസമയം, സൗദിയില്‍ നടന്ന ഇറാന്റെ ആക്രമണത്തില്‍ ഒരു അമേരിക്കന്‍ സൈനികന്‍ കൂടി കൊല്ലപ്പെട്ടു. ഇതോടെ മരിച്ച മൊത്തം യു എസ് സൈനികരുടെ എണ്ണം ഏഴായി.