അടുത്ത വർഷം1000 ഇലക്ട്രിക് വാഹന ചാർജിങ് സ്‌റ്റേഷനുകൾ കൂടി സ്ഥാപിക്കാനൊരുങ്ങി യുഎഇ

 

ദുബായ്:  യു.എ.ഇയിൽ അടുത്ത വർഷം 1000 ഇലക്ട്രിക് വാഹന ചാർജിങ് സ്‌റ്റേഷനുകൾ കൂടി സ്ഥാപിക്കുന്നു. യു.എസ് കമ്പനിയായ ലൂപ് ഗ്ലോബൽ എന്ന കമ്പനിക്കാണ് നിർമാണ ചുമതല നൽകിയിരിക്കുന്നത്.

സുസ്ഥിര ഗതാഗത സംവിധാനമെന്ന നിലയിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് ആവശ്യക്കാർ കൂടുന്ന സാഹചര്യത്തിലാണ് കൂടുതൽ ചാർജിങ് സ്‌റ്റേഷനുകൾ സ്ഥാപിക്കാൻ തീരുമാനിച്ചതെന്ന് ലൂപ് ഗ്ലോബൽ പ്രസിഡന്റും സഹസ്ഥാപകനുമായ സാക് മാർട്ടിൻ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.