ലോകത്തിലെ ഏറ്റവും സുരക്ഷിതമായ വിമാനക്കമ്പനികളുടെ പട്ടികയിൽ ഒന്നാമതായി യുഎഇയുടെ ഇത്തിഹാദ് എയർവേയ്‌സ് 

 വിമാനയാത്രക്കാരുടെ സുരക്ഷയുടെ കാര്യത്തിൽ ലോകത്തെ വമ്പൻമാരെ പിന്തള്ളി യുഎഇയുടെ സ്വന്തം വിമാനക്കമ്പനികൾ ഒന്നാം നിരയിൽ.എയർലൈൻ റേറ്റിംഗ്സ്' പുറത്തുവിട്ട
 

 വിമാനയാത്രക്കാരുടെ സുരക്ഷയുടെ കാര്യത്തിൽ ലോകത്തെ വമ്പൻമാരെ പിന്തള്ളി യുഎഇയുടെ സ്വന്തം വിമാനക്കമ്പനികൾ ഒന്നാം നിരയിൽ.എയർലൈൻ റേറ്റിംഗ്സ്' പുറത്തുവിട്ട 2026-ലെ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ വിമാനക്കമ്പനികളുടെ പട്ടികയിൽ യുഎഇയുടെ ഇത്തിഹാദ് എയർവേയ്‌സ് ഒന്നാം സ്ഥാനം സ്വന്തമാക്കി. സുരക്ഷയുടെ കാര്യത്തിൽ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ മൂന്ന് യുഎഇ വിമാനക്കമ്പനികളാണ് ഇടംപിടിച്ചിരിക്കുന്നത്.

ആദ്യ പത്ത് എയർലൈനുകൾ- 

ഇത്തിഹാദ് എയർവേയ്‌സ് (യുഎഇ), കാതെയ് പസഫിക്, ക്വാണ്ടാസ്, ഖത്തർ എയർവേയ്‌സ്, എമിറേറ്റ്‌സ് (യുഎഇ), എയർ ന്യൂസിലൻഡ്, സിംഗപ്പൂർ എയർലൈൻസ്, ഇവിഎ എയർ, വിർജിൻ ഓസ്‌ട്രേലിയ, കൊറിയൻ എയർ എന്നിവയാണ് പട്ടികയിൽ ഇടംപിടിച്ചിരിക്കുന്ന വിമാന കമ്പനികൾ.