ഇന്ത്യന്‍ പൈലറ്റ് സ്മിത് മച്ചാറിനെ പ്രശംസിച്ച് യുഎഇ സിവില്‍ ഏവിയേഷന്‍ അതോറിറ്റി

അന്വേഷണത്തിന്റെ വിവരങ്ങള്‍ ഔദ്യോഗികമായി പങ്കുവെയ്ക്കും.

 

വിമാനത്തിലെ അക്രമസംഭവത്തില്‍ ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നും സിവില്‍ ഏവിയേഷന്‍ അതോറിറ്റി വ്യക്തമാക്കി.

ഫ്‌ലൈ ദുബായ് വിമാനത്തില്‍ സഹപൈലറ്റിന്റെ ആക്രമണത്തെ ചെറുത്തുനിന്ന ഇന്ത്യന്‍ പൈലറ്റ് സ്മിത് മച്ചാറിനെ പ്രശംസിച്ച് യുഎഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി. അതേസമയം, വിമാനത്തിലെ അക്രമസംഭവത്തില്‍ ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നും സിവില്‍ ഏവിയേഷന്‍ അതോറിറ്റി വ്യക്തമാക്കി.


ഫ്‌ലൈ ദുബായ് വിമാനത്തിലെ അക്രമസംഭവവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ പ്രതികരിക്കുന്നില്ല, അന്വേഷണത്തിന്റെ വിവരങ്ങള്‍ ഔദ്യോഗികമായി പങ്കുവെയ്ക്കും. ഇപ്പോള്‍ പ്രതികരിക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.