ടൈഫൂൺ ചുഴലികാറ്റ് ; ജപ്പാനിൽ അരിക്ഷാമം

 

ടൈഫൂൺ ചുഴലിക്കാറ്റിന് പിന്നാലെ ജപ്പാനിൽ അരിക്ഷാമം. ജപ്പാനികളെ സംബന്ധിച്ച് അവരുടെ നിത്യജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷ്യവസ്തുവാണ് അരി.

ആളുകൾ കൂട്ടമായി അരിവാങ്ങി കൂട്ടിയതോടെ മാർക്കറ്റുകളിൽ വലിയ അരിക്ഷാമമുണ്ടായതായാണ് റിപ്പോ‍ർട്ട്. ഈ നിലയിൽ പരിഭ്രാന്തപ്പെട്ട് അരിവാങ്ങി കൂട്ടുന്നതിനെതിരെ സർ‌ക്കാർ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഭൂകമ്പ-ചുഴലിക്കാറ്റ് മുന്നറിയിപ്പ് ഈ മാസം ആദ്യം സർക്കാ‍ർ നൽകിയിരുന്നു. ഇതിന് പിന്നാലെ ആളുകൾ വ്യാപകമായി വീടുകളിൽ അരി സംഭരിക്കാൻ തുടങ്ങിയത് ക്ഷാമത്തിന് കാരണമായതായി വിലയിരുത്തപ്പെടുന്നുണ്ട്.

അരിക്ഷാമത്തിൻ്റെ മറ്റൊരു ഘടകമായി വിലയിരുത്തപ്പെടുന്നത് അവധിയാണ്. ജപ്പാനിലെ ഏറ്റവും വലിയ അവധി ആഘോഷമായ ‘ഒബോൺ’ ഫെസ്റ്റിവെലിനോട് അനുബന്ധിച്ചാണ് അരിക്ഷാമം ഉണ്ടായിരിക്കുന്നതെന്നാണ് റിപ്പോർട്ട്.