ഇറാനുമായുള്ള രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ കാലാവധി നീട്ടി ; പാക് പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന മാനിച്ച് തീരുമാനമെന്ന് ട്രംപ്
സമാധാന ചര്‍ച്ചകള്‍ക്കായി ഇസ്ലാമാബാദിലേക്ക് പുറപ്പെടാനിരുന്ന യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സിന്റെ യാത്ര റദ്ദാക്കിയിരുന്നു.
അമേരിക്കയുമായും ഇസ്രായേലുമായുള്ള യുദ്ധം അവസാനിപ്പിക്കാന്‍ ഇറാന്റെ നേതാക്കളും പ്രതിനിധികളും ഒരു ഏകീകൃത നിര്‍ദ്ദേശം സമര്‍പ്പിക്കുന്നത് വരെ വെടിനിര്‍ത്തല്‍ തുടരും.
ഇറാനുമായുള്ള രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ കാലാവധി നീട്ടിയതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. ഇറാന്റെ ഭരണകൂടത്തില്‍ ഭിന്നതകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി. അമേരിക്കയുമായും ഇസ്രായേലുമായുള്ള യുദ്ധം അവസാനിപ്പിക്കാന്‍ ഇറാന്റെ നേതാക്കളും പ്രതിനിധികളും ഒരു ഏകീകൃത നിര്‍ദ്ദേശം സമര്‍പ്പിക്കുന്നത് വരെ വെടിനിര്‍ത്തല്‍ തുടരും.
പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീര്‍ എന്നിവരുടെ അഭ്യര്‍ത്ഥന മാനിച്ചാണ് ആക്രമണം നീട്ടിവെക്കാന്‍ തീരുമാനിച്ചതെന്ന് ട്രംപ് പ്രസ്താവനയില്‍ പറഞ്ഞു. ഇറാന്‍ സര്‍ക്കാര്‍ നിലവില്‍ പല തട്ടിലാണെന്നും അദ്ദേഹം നിരീക്ഷിച്ചു. ഉപരോധം തുടരാനും ഏത് സാഹചര്യത്തെയും നേരിടാന്‍ സജ്ജരായിരിക്കാനും ട്രംപ് സൈന്യത്തിന് നിര്‍ദ്ദേശം നല്‍കി.
അതേസമയം, സമാധാന ചര്‍ച്ചകള്‍ക്കായി ഇസ്ലാമാബാദിലേക്ക് പുറപ്പെടാനിരുന്ന യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സിന്റെ യാത്ര റദ്ദാക്കിയിരുന്നു.