ഇറാനിയന്‍ എണ്ണയുമായി രണ്ട് ടാങ്കറുകള്‍ ഇന്ത്യന്‍ തീരത്തേക്ക്
2019 ല്‍ അമേരിക്ക ഇറാനിയന്‍ എണ്ണയ്ക്ക് ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു
Updated: Apr 14, 2026, 07:27 IST
ഏഴു വര്‍ഷത്തിന് ശേഷമാണ് ഇറാനില്‍ നിന്ന് അസംസ്‌കൃത എണ്ണ ഇന്ത്യയിലെത്തുന്നത്.
അസംസ്‌കൃത എണ്ണയുമായി ഇറാനില്‍ നിന്ന് രണ്ട് ടാങ്കറുകള്‍ ഇന്ത്യന്‍ തീരത്തേക്ക്. ഒഡീഷയിലും ഗുജറാത്തിലുമാണ് ഇറാനില്‍ നിന്നുള്ള അസംസ്‌കൃത എണ്ണയുമായി രണ്ടു ടാങ്കറുകളിലെത്തിയത്. ഏഴു വര്‍ഷത്തിന് ശേഷമാണ് ഇറാനില്‍ നിന്ന് അസംസ്‌കൃത എണ്ണ ഇന്ത്യയിലെത്തുന്നത്.
ഒഡിഷയിലെ പാരദ്വീപ് തുറമുഖത്ത് 20 ലക്ഷം വീപ്പ എണ്ണയുമായി ജയ എന്ന ടാങ്കറും ഗുജറാത്തിലെ സിക്ക തുറമുഖത്ത് ഫെലിസിറ്റി എന്ന ടാങ്കറുമെത്തിയത്. 2019 ല്‍ അമേരിക്ക ഇറാനിയന്‍ എണ്ണയ്ക്ക് ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് ശേഷം ആദ്യമായാണ് ഇന്ത്യന്‍ കമ്പനികള്‍ ഇറാനിയന്‍ എണ്ണ വാങ്ങുന്നത്.