ബംഗ്ലാദേശില്‍ രണ്ടു ഹിന്ദു സന്യാസിമാര്‍ കൂടി അറസ്റ്റില്‍

രണ്ട് ഭക്തരെ ക്ഷേത്രത്തിലേക്ക് മടങ്ങുമ്പോള്‍ അറസ്റ്റ് ചെയ്യുകയായിരുന്നു

 

ചിന്മയ പ്രഭുവിന്റെ സെക്രട്ടറിയേയും കാണാതായി, രാധാരാമന്‍ ദാസ് പറഞ്ഞു.

ബംഗ്ലാദേശില്‍ രണ്ട് ഹിന്ദു സന്യാസിമാര്‍ കൂടി അറസ്റ്റില്‍. ഇസ്‌കോണ്‍ കൊല്‍ക്കത്ത വക്താവ് രാധാരാമന്‍ ദാസ് ആണ് ഇക്കാര്യം അറിയിച്ചത്.

രണ്ട് സന്യാസിമാരെ കൂടി ബംഗ്ലാദേശില്‍ പൊലീസ് അറസ്റ്റ് ചെയ്തതായി വിവരം ലഭിച്ചു. ചിന്മയ പ്രഭുവിന് പ്രസാദവുമായി പോയ രണ്ട് ഭക്തരെ ക്ഷേത്രത്തിലേക്ക് മടങ്ങുമ്പോള്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. ചിന്മയ പ്രഭുവിന്റെ സെക്രട്ടറിയേയും കാണാതായി, രാധാരാമന്‍ ദാസ് പറഞ്ഞു.