ജീവിതത്തിലെ രണ്ട് പ്രധാനപ്പെട്ട വ്യക്തികള്‍, ഒരാള്‍ ഇന്ത്യന്‍, മറ്റൊരാള്‍ പാകിസ്ഥാനി; ജെ ഡി വാന്‍സ്

കഴിഞ്ഞ മൂന്നുമാസമായി മറ്റാരേക്കാളും കൂടുതല്‍ അസിം മുനീറുമായി സംസാരിച്ചതായും വാന്‍സ് പറഞ്ഞു.

 

ഇന്ത്യക്കാരന്‍ എന്റെ ഭാര്യയും, പാകിസ്ഥാനി ഫീല്‍ഡ് മാര്‍ഷല്‍ മുനീറുമാണ്'- ജെ ഡി വാന്‍സ് പറഞ്ഞു.

സ്വിറ്റ്‌സര്‍ലന്‍ഡിലെ ബര്‍ഗന്‍സ്റ്റോക്കില്‍ നടക്കുന്ന യുഎസ് - ഇറാന്‍ ചര്‍ച്ചയ്ക്കിടെ തന്റെ ജീവിതത്തിലെ രണ്ട് പ്രധാന വ്യക്തികളെക്കുറിച്ച് പറഞ്ഞ് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ്. ഒരാള്‍ ഇന്ത്യനാണെന്നും മറ്റൊരാള്‍ പാകിസ്ഥാനിയാണെന്നും പറഞ്ഞ വാന്‍സ്, ഇന്ത്യന്‍ തന്റെ ഭാര്യ ഉഷ വാന്‍സ് ആണെന്നും പാകിസ്ഥാനി പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറാണെന്നും വെളിപ്പെടുത്തി. കഴിഞ്ഞ മൂന്നുമാസമായി മറ്റാരെക്കാളും കൂടുതല്‍ അസിം മുനീറുമായി സംസാരിച്ചിരുന്നതായും വാന്‍സ് വെളിപ്പെടുത്തി.

'ഇസ്ലാമാബാദില്‍ പ്രധാനമന്ത്രിയോടൊപ്പം ഫീല്‍ഡ് മാര്‍ഷല്‍ മുനീര്‍ ഞങ്ങളെ സ്വാഗതം ചെയ്തതുമുതല്‍, എന്റെ ജീവിതത്തില്‍ വളരെ വളരെ പ്രധാനപ്പെട്ട രണ്ട് വ്യക്തികളുണ്ടെന്ന് ഞാന്‍ തമാശയായി പറയാറുണ്ട്. ഒരു ഇന്ത്യക്കാരനും ഒരു പാകിസ്ഥാനിയും. അതില്‍ ഇന്ത്യക്കാരന്‍ എന്റെ ഭാര്യയും, പാകിസ്ഥാനി ഫീല്‍ഡ് മാര്‍ഷല്‍ മുനീറുമാണ്'- ജെ ഡി വാന്‍സ് പറഞ്ഞു.
കഴിഞ്ഞ മൂന്നുമാസമായി മറ്റാരേക്കാളും കൂടുതല്‍ അസിം മുനീറുമായി സംസാരിച്ചതായും വാന്‍സ് പറഞ്ഞു. അസിം മുനീറിന്റെ നയതന്ത്രജ്ഞത ഇല്ലായിരുന്നെങ്കില്‍ താന്‍ ഇവിടെ ഉണ്ടാകുമായിരുന്നില്ല. അദ്ദേഹം തീര്‍ച്ചയായും ഒരു മികച്ച സൈനിക നേതാവാണ്, അതിലുപരി ഒരു മികച്ച നയതന്ത്രജ്ഞനാണെന്നും തെളിയിച്ചിട്ടുണ്ട്. അസിം മുനീര്‍ ഒരു അത്ഭുതകരമായ നേതാവുമാണെന്നും ജെ ഡി വാന്‍സ് പുകഴ്ത്തി.

സ്വിറ്റസര്‍ലന്‍ഡിലെ ബര്‍ഗന്‍സ്റ്റോക്കിലുള്ള ആഡംബര റിസോര്‍ട്ടില്‍ പാകിസ്ഥാന്‍, ഖത്തര്‍ പ്രതിനിധികളുടെ മധ്യസ്ഥതയില്‍ യുഎസ് - ഇറാന്‍ ആദ്യഘട്ട ചര്‍ച്ച ആരംഭിച്ചതിനിടെ ആണ് ജെ ഡി വാന്‍സിന്റെ പ്രതികരണം.