ഇന്തോനേഷ്യയിൽ സുനാമി മുന്നറിയിപ്പ് ;ജാഗ്രത നിർദ്ദേശം നൽകി കാലാവസ്ഥ വകുപ്പ് 

ഇന്തോനേഷ്യയുടെ കിഴക്കൻ തീരത്ത് അതിശക്തമായ ഭൂചലനമുണ്ടായതിന് പിന്നാലെ സുനാമി മുന്നറിയിപ്പ് നൽകി കാലാവസ്ഥ കേന്ദ്രം.ഭൂചലനത്തിനുപിന്നാലെ 75 സെന്‍റീമീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്നാണ് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.

 

 ജക്കാർത്ത: ഇന്തോനേഷ്യയുടെ കിഴക്കൻ തീരത്ത് അതിശക്തമായ ഭൂചലനമുണ്ടായതിന് പിന്നാലെ സുനാമി മുന്നറിയിപ്പ് നൽകി കാലാവസ്ഥ കേന്ദ്രം.ഭൂചലനത്തിനുപിന്നാലെ 75 സെന്‍റീമീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്നാണ് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.

 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ്  ഇന്തോനേഷ്യയുടെ കിഴക്കൻ തീരത്ത് അനുഭവപ്പെട്ടത്. നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. സുലവേസി, മാലുക്കു ദ്വീപുകള്‍ക്കിടയിലുള്ള മൊളൂക്ക കടലില്‍ 35 കിലോമീറ്റര്‍ ആഴത്തില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഭൂകമ്പം ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ (യുഎസ്ജിഎസ്) അറിയിച്ചു. സംഭവത്തെ ഒരു  മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.തകര്‍ന്ന കെട്ടിടത്തിന്‍റെ അവശിഷ്ടങ്ങള്‍ക്കടിയില്‍ നിന്നാണ് മരിച്ചയാളുടെ  മൃതദേഹം കണ്ടെത്തിയത്. നിരവധി പേർ‌ക്ക് പരിക്കേറ്റിട്ടുണ്ട്. കൂടുതല്‍ പേര്‍ കുടുങ്ങിയിട്ടുണ്ടോയെന്ന് തെരച്ചില്‍ നടത്തിവരികയാണ്.