അർജന്റീനയിൽ സുനാമി മുന്നറിയിപ്പ്

 

ബ്യൂണസ് ഐറിസ്: ചിലിയുടെ തെക്കേ അറ്റത്തുള്ള മേഖലയിൽ സുനാമി മുന്നറിയിപ്പ്.  തീരപ്രദേശത്തുള്ള ആളുകൾക്കെല്ലാം ജാഗ്രതാനിർദേശം നൽകി. മഗലനസ് പ്രദേശത്തെ തീരമേഖലകളിൽ കഴിയുന്നവരോട് സുരക്ഷിത ഇടങ്ങളിലേക്ക് ഒഴിയാൻ നിർദേശിച്ചിട്ടുണ്ട്. 

സമുദ്രത്തിനടിയിലാണ് സുനാമിയുടെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. രണ്ട് തുടർ ചലനങ്ങൾക്കൂടിയുണ്ടായതായും റിപ്പോർട്ടുണ്ട്.