അപ്രതീക്ഷിത പ്രഖ്യാപനവുമായി ട്രംപ് ; ഇറാനെതിരെ സൈനിക നീക്കങ്ങളും വ്യോമാക്രമണങ്ങളും അവസാന നിമിഷം റദ്ദാക്കി

അന്തിമ തീരുമാനങ്ങളും നയങ്ങളും ഇതില്‍ പങ്കാളികളായ എല്ലാ രാജ്യങ്ങളും തത്വത്തിലും വിശദമായും അംഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

ചര്‍ച്ചകള്‍ക്കൊടുവില്‍ നിര്‍ണ്ണായക കരാറിന്റെ അവസാന വട്ട വ്യവസ്ഥകള്‍ക്ക് അംഗീകാരമായ പശ്ചാത്തലത്തിലാണ് ഈ നാടകീയ പിന്മാറ്റമെന്ന് ട്രംപ് വെളിപ്പെടുത്തി.

ഇറാനെതിരെ നടത്താനിരുന്ന കടുത്ത സൈനിക നീക്കങ്ങളും വ്യോമാക്രമണങ്ങളും അവസാന നിമിഷം റദ്ദാക്കിയതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. ഇറാന്റെ പരമോന്നത നേതൃത്വവുമായും മേഖലയിലെ വിവിധ അറബ്-ഇസ്ലാമിക രാജ്യങ്ങളുമായും നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ നിര്‍ണ്ണായക കരാറിന്റെ അവസാന വട്ട വ്യവസ്ഥകള്‍ക്ക് അംഗീകാരമായ പശ്ചാത്തലത്തിലാണ് ഈ നാടകീയ പിന്മാറ്റമെന്ന് ട്രംപ് വെളിപ്പെടുത്തി. തന്റെ ഔദ്യോഗിക സമൂഹമാധ്യമ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഈ നിര്‍ണ്ണായക പ്രഖ്യാപനം നടത്തിയത്.

ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ പരമോന്നത നേതൃത്വവുമായി നടത്തിയ ചര്‍ച്ചകള്‍ വിജയകരമാവുകയും ഇരുവിഭാഗവും കരാറിന് അംഗീകാരം നല്‍കുകയും ചെയ്ത സാഹചര്യത്തില്‍, യുഎസ് പ്രസിഡന്റ് എന്ന നിലയിലുള്ള തന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് ഇറാനെതിരെ രാത്രി നടത്താനിരുന്ന ബോംബാക്രമണങ്ങളും മറ്റ് സൈനിക നീക്കങ്ങളും റദ്ദാക്കുകയാണെന്ന് ട്രംപ് വ്യക്തമാക്കി. ചര്‍ച്ചകളിലെ അന്തിമ തീരുമാനങ്ങളും നയങ്ങളും ഇതില്‍ പങ്കാളികളായ എല്ലാ രാജ്യങ്ങളും തത്വത്തിലും വിശദമായും അംഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.