അമേരിക്കയുടെ ഭീഷണിക്കു മുന്നില്‍ കീഴടങ്ങില്ല, സാമ്പത്തിക യുദ്ധ പ്രഖ്യാപനം ട്രംപിന്റെ നിരാശയില്‍ നിന്നും ഉടലെടുത്തതെന്നും മുജ്തബ ഖമനയി

ഇറാന്റെ സൈനിക നയം പ്രതിരോധത്തില്‍ നിന്ന് ആക്രമണ നിലപാടിലേക്ക് മാറുകയാണെന്ന് സൈനിക വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് അക്രമിനിയ വ്യക്തമാക്കി.

 

എല്ലാ യുഎന്‍ അംഗരാജ്യങ്ങളുടെയും മേലെയും അതിര്‍ത്തി കടന്നുള്ള പരമാധികാരം പ്രയോഗിക്കാനുള്ള അമേരിക്കയുടെ ശ്രമമാണ് അതെന്നും ഇറാന്‍ വ്യക്തമാക്കി.


അമേരിക്കയുടെ ഭീഷണിക്കു മുന്നില്‍ കീഴടങ്ങില്ലെന്ന് ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖമനയി. സാമ്പത്തിക യുദ്ധ പ്രഖ്യാപനം ട്രംപിന്റെ നിരാശയില്‍ നിന്നും ഉടലെടുത്തതെന്നും ഖമനയി പറഞ്ഞു.അമേരിക്കയുടെ ഏറ്റവും പുതിയ സാമ്പത്തിക ഉപരോധങ്ങള്‍ എല്ലാ രാജ്യങ്ങള്‍ക്കുമെതിരായ 'യുദ്ധ പ്രഖ്യാപനം ' എന്നാണ് ഇറാന്‍ വിദേശകാര്യമന്ത്രാലയത്തിന്റെ പ്രതികരണം. എല്ലാ യുഎന്‍ അംഗരാജ്യങ്ങളുടെയും മേലെയും അതിര്‍ത്തി കടന്നുള്ള പരമാധികാരം പ്രയോഗിക്കാനുള്ള അമേരിക്കയുടെ ശ്രമമാണ് അതെന്നും ഇറാന്‍ വ്യക്തമാക്കി.


അതിനിടെ, ഇറാന്റെ സൈനിക നയം പ്രതിരോധത്തില്‍ നിന്ന് ആക്രമണ നിലപാടിലേക്ക് മാറുകയാണെന്ന് സൈനിക വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് അക്രമിനിയ വ്യക്തമാക്കി. ഇറാനെതിരെയുള്ള സാമ്പത്തിക ഉപരോധത്തിന് അമേരിക്കയില്‍ സമ്മര്‍ദ്ദം ചെലുത്തിയത് ഇസ്രയേല്‍ ആണെന്നും പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ ഉപരോധത്തെ പിന്തുണച്ചാല്‍ ഹോര്‍മുസിലൂടെ ഒരു എണ്ണക്കപ്പലും കടന്നു പോകില്ലെന്നും ഇറാന്‍ വ്യക്തമാക്കി.


ഇറാന്‍ യുദ്ധത്തിലൂടെ ട്രംപ് ഒരു വിഡ്ഢിയാണെന്ന് ലോകം തിരിച്ചറിഞ്ഞുവെന്ന് ഇറാന്‍ സുരക്ഷാ മേധാവി മൊഹ്‌സിന്‍ റെസായി പരിഹസിച്ചു. ആണവായുധമുണ്ടാക്കാന്‍ ലോകത്തെ പ്രേരിപ്പിക്കാന്‍ ട്രംപിന്റെ നടപടികള്‍ ഇടയാക്കിയതായും റെസായി പറഞ്ഞു.