ട്രംപ് നെതന്യാഹു കൂടിക്കാഴ്ച ഉടന്‍

ഇറാന്‍, ലെബനന്‍ എന്നിവിടങ്ങളിലെ നിലവിലെ യുദ്ധസാഹചര്യങ്ങളും വെടിനിര്‍ത്തല്‍ സാധ്യതകളുമാണ് ഇരു നേതാക്കളും തമ്മി ചര്‍ച്ച ചെയ്തത്.

 

വെള്ളിയാഴ്ച നടന്ന ഈ ഫോണ്‍ സംഭാഷണത്തിന് പിന്നാലെ ഇരുവരും ഉടന്‍ തന്നെ നേരില്‍ കാണാന്‍ തീരുമാനിച്ചതായി ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു.

പശ്ചിമേഷ്യയില്‍ യുദ്ധസാഹചര്യം കലുഷിതമായി തുടരുന്നതിനിടെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും തമ്മില്‍ ഫോണ്‍ സംഭാഷണം നടത്തി. വെള്ളിയാഴ്ച നടന്ന ഈ ഫോണ്‍ സംഭാഷണത്തിന് പിന്നാലെ ഇരുവരും ഉടന്‍ തന്നെ നേരില്‍ കാണാന്‍ തീരുമാനിച്ചതായി ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു.

ഇറാന്‍, ലെബനന്‍ എന്നിവിടങ്ങളിലെ നിലവിലെ യുദ്ധസാഹചര്യങ്ങളും വെടിനിര്‍ത്തല്‍ സാധ്യതകളുമാണ് ഇരു നേതാക്കളും തമ്മി ചര്‍ച്ച ചെയ്തത്. ലെബനനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ടും, ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയുടെയും സഖ്യരാജ്യങ്ങളുടെയും നേതൃത്വത്തില്‍ നടക്കുന്ന നയതന്ത്ര നീക്കങ്ങളെക്കുറിച്ചും ഇരുവരും സംസാരിച്ചതായാണ് വിവരം.
സമീപകാലത്ത് ഇരു നേതാക്കളും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉടലെടുത്തതായി അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് പുതിയ കൂടിക്കാഴ്ചയ്ക്ക് കളമൊരുങ്ങുന്നത്.