വെനസ്വേലയിലെ രണ്ടാമത്തെ ആക്രമണ പരമ്പര റദ്ദാക്കി ട്രംപ്
വെനസ്വേല വലിയ തോതിൽ രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കാൻ തുടങ്ങിയതിനെത്തുടർന്ന്, അവിടേക്ക് നടത്താനിരുന്ന രണ്ടാമത്തെ ആക്രമണ പരമ്പര താൻ റദ്ദാക്കിയതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തന്റെ സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.
Jan 10, 2026, 20:20 IST

യുഎസും വെനസ്വേലയും തമ്മിൽ മികച്ച രീതിയിൽ സഹകരിക്കുന്നുണ്ട്. ഈ സഹകരണം കാരണം, നേരത്തെ നിശ്ചയിച്ചിരുന്ന രണ്ടാമത്തെ ആക്രമണ പരമ്പര ഞാൻ റദ്ദാക്കി. പ്രധാന എണ്ണക്കമ്പനികൾ വെനസ്വേലയിൽ കുറഞ്ഞത് 100 ബില്യൺ ഡോളർ നിക്ഷേപിക്കും. ഇതിനായി കമ്പനി പ്രതിനിധികളുമായി വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തും’’ – ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.