ട്രംപിൻ്റെ ക്ഷണം ; യുഎസ് സന്ദർശിക്കാൻ ഒരുങ്ങി ഷി ജിൻപിങ്

 യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിൻ്റെ ക്ഷണമേറ്റെടുത്ത് യുഎസ് സന്ദർശിക്കാൻ ഷി ജിൻപിങ് ഒരുങ്ങുന്നു.സെപ്റ്റംബർ 24ന് ഷി ജിൻപിങ് വൈറ്റ് ഹൗസ് സന്ദർശിക്കുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി അറിയിച്ചു. ട്രംപിൻ്റെ ചൈനീസ് സന്ദർശനം പൂർത്തിയായതിനെ തുടർന്ന് മാധ്യമങ്ങളോട് സംസാരിക്കവെയാണ് വാങ് യി ഇക്കാര്യം അറിയിച്ചത്.
 
അതേസമയം രണ്ട് ദിവസത്തെ ചൈനീസ് സന്ദർശനം പൂർത്തിയാക്കി ട്രംപ് മടങ്ങി. ഇരു രാജ്യങ്ങൾക്കും ഗുണകരമാകുന്ന അതിഗംഭീര വ്യാപാര കരാറുകളിൽ ധാരണയായെന്ന് ട്രംപ് സൂചിപ്പിച്ചെങ്കിലും കൂടുതൽ വിവരങ്ങൾ വ്യക്തമായിട്ടില്ല. ഇക്കഴിഞ്ഞ ബുധനാഴ്ച ആണ് ട്രംപ് ചൈനീസ് തലസ്ഥാനമായ ബെയ്ജിങ് എത്തിയത്. കൃഷി, ഏവിയേഷൻ, ഇലക്‌ട്രിക് വാഹനം, എഐ അടക്കം വിവിധ രംഗങ്ങളുമായി ബന്ധപ്പെട്ട കമ്പനികളുടെ തലവന്മാരും ട്രംപിനെ അനുഗമിച്ചിരുന്നു.

ഇറാനുമായുള്ള യുദ്ധം പ്രധാന വിഷയമായിരുന്നെങ്കിലും ഇരുരാജ്യങ്ങളുടെയും കൂടിക്കാഴ്ചയിലെ പ്രധാന അജണ്ട വ്യാപാരവുമായി ബന്ധപ്പെട്ടായിരുന്നു എന്നാണ് റിപ്പോ‍ർട്ട്. ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കുന്ന കാര്യത്തിൽ ചൈന സഹായിക്കുമെന്ന് ട്രംപ് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.