ഇസ്രയേല്‍ - ഇറാന്‍ സംഘര്‍ഷത്തില്‍ അയവ് വരുത്താന്‍ അറബ് രാഷ്ട്രത്തലവന്മാരുമായി ചര്‍ച്ച നടത്തി ട്രംപ്

സംഘര്‍ഷം തുടങ്ങിയ ശേഷം ഇതുവരെയുണ്ടായ ഏറ്റവും വലിയ ഇടപെടലാണിത്.

 

അറബ് രാഷ്ട്ര തലവന്മാരുമായി ട്രംപ് ഫോണില്‍ സംസാരിച്ച് സംഘര്‍ഷത്തിന് അയവ് വരുത്താനുള്ള ശ്രമമാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.

പശ്ചിമേഷ്യയില്‍ ഉടലെടുത്ത സംഘര്‍ഷത്തില്‍ അയവുവരുത്താന്‍ ശ്രമം തുടരുന്നു. ഉത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനിയും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ടെലിഫോണില്‍ ചര്‍ച്ച നടത്തി. സംഘര്‍ഷം തുടങ്ങിയ ശേഷം ഇതുവരെയുണ്ടായ ഏറ്റവും വലിയ ഇടപെടലാണിത്.

അറബ് രാഷ്ട്ര തലവന്മാരുമായി ട്രംപ് ഫോണില്‍ സംസാരിച്ച് സംഘര്‍ഷത്തിന് അയവ് വരുത്താനുള്ള ശ്രമമാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. ഖത്തര്‍, ഒമാന്‍, ഫ്രാന്‍സ്, ബ്രിട്ടന്‍ രാഷ്ട്രങ്ങളുമായി യുഎഇയും ചര്‍ച്ച നടത്തി. ഖത്തര്‍ പ്രധാന മന്ത്രിയും സൗദി വിദേശകാര്യ മന്ത്രിയും വീണ്ടും സംസാരിക്കുകയും ചെയ്തിരുന്നു. അതേസമയം ഇസ്രയേലിലെ ടെല്‍ അവീവിലും ജറുസലേമിലം ഇറാന്‍ ബാലിസ്റ്റിക് ആക്രമണം നടത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഏഴ് പേര്‍ക്ക് പരിക്കുണ്ട്. വിവിധ സ്ഥലങ്ങളില്‍ ആക്രമണം നടന്നതായി ഇസ്രയേല്‍ ആംബുലന്‍സ് സര്‍വീസ് അധികൃതരും വെളിപ്പെടുത്തി.