ഇറാനെ കഠിനമായി ശിക്ഷിക്കുമെന്ന ട്രംപിന്റെ മുന്നറിയിപ്പ് ; മിഡില്‍ ഈസ്റ്റിലുള്ള പൗരന്മാര്‍ക്ക് രാജ്യം വിടാന്‍ നിര്‍ദ്ദേശം നല്‍കി അമേരിക്ക

വിമാന സര്‍വീസുകള്‍ റദ്ദാക്കാനും വ്യോമ പാതകള്‍ ഇടയ്ക്കിടെ അടയ്ക്കാനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.

ഇറാനിയന്‍ ഭരണകൂടം പ്രവചനാതീതമായാകും പ്രവര്‍ത്തിക്കുകയെന്നും അപ്രതീക്ഷിതമായി സംഘര്‍ഷം രൂക്ഷമാകാനുള്ള സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. 

സംഘര്‍ഷം കടുപ്പിക്കുമെന്ന ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി അമേരിക്ക. ഇറാനെ കഠിനമായി ശിക്ഷിക്കുമെന്ന യുഎസ് പ്രസിഡന്റ് ട്രംപ് മുന്നറിയിപ്പു നല്‍കിയതിന് പിന്നാലെയാണ് പൗരന്മാര്‍ക്ക് യുഎസിന്റെ നിര്‍ദ്ദേശം.

ഇറാനിയന്‍ ഭരണകൂടം പ്രവചനാതീതമായാകും പ്രവര്‍ത്തിക്കുകയെന്നും അപ്രതീക്ഷിതമായി സംഘര്‍ഷം രൂക്ഷമാകാനുള്ള സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. 
വിമാന സര്‍വീസുകള്‍ റദ്ദാക്കാനും വ്യോമ പാതകള്‍ ഇടയ്ക്കിടെ അടയ്ക്കാനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.
ബഹ്‌റൈന്‍, ഇറാഖ്, ഇസ്രയേല്‍, ജോര്‍ദാന്‍, കുവൈറ്റ്, ലെബനന്‍, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലെ എംബസികളിലാണ് മുന്നറിയിപ്പ് നല്‍കിയത്. ജോര്‍ദാനിലുള്ള അമേരിക്കന്‍ പൗരന്മാര്‍ യുഎസ് സൈനിക കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കരുതെന്നും നിര്‍ദ്ദേശമുണഅട്. നിരന്തരം ഇറാന്റെ മിസൈല്‍ ആക്രമണം നേരിടുന്ന കേന്ദ്രമാണിത്. 
ആക്രമിച്ചാല്‍ ശക്തമായി തിരിച്ചടിക്കുമെന്നും മറ്റു രാജ്യങ്ങളുടെ ഊര്‍ജ കേന്ദ്രങ്ങള്‍ ആക്രമിക്കുമെന്നുമാണ് ഇറാന്റെ ഭീഷണി.