ക്യൂബയ്‌ക്കെതിരെ കടുത്ത ഭീഷണിയുമായി ട്രംപ്

 

വെനസ്വേലയില്‍ നിന്ന് ഇനി എണ്ണയോ പണമോ ക്യൂബയ്ക്ക് ലഭിക്കില്ലെന്ന് ട്രംപ് തന്റെ പോസ്റ്റില്‍ വ്യക്തമാക്കി.

 

അധികം വൈകാതെ അമേരിക്കയുമായി ധാരണയിലെത്തുന്നതാണ് ക്യൂബയ്ക്ക് നല്ലതെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.


ക്യൂബയ്‌ക്കെതിരെ കടുത്ത ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തിയതോടെ ലാറ്റിന്‍ അമേരിക്കന്‍ മേഖലയില്‍ രാഷ്ട്രീയ സംഘര്‍ഷം മുറുകുന്നു. വെനസ്വേലയില്‍ നിന്നുള്ള സാമ്പത്തിക സഹായങ്ങള്‍ നിലയ്ക്കുമെന്നും അധികം വൈകാതെ അമേരിക്കയുമായി ധാരണയിലെത്തുന്നതാണ് ക്യൂബയ്ക്ക് നല്ലതെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. തന്റെ സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ ഈ അന്ത്യശാസനം.

വെനസ്വേലയില്‍ നിന്ന് ഇനി എണ്ണയോ പണമോ ക്യൂബയ്ക്ക് ലഭിക്കില്ലെന്ന് ട്രംപ് തന്റെ പോസ്റ്റില്‍ വ്യക്തമാക്കി. എന്നാല്‍ ക്യൂബയുമായി ബന്ധപ്പെട്ട തന്റെ കൃത്യമായ പദ്ധതി എന്താണെന്ന് ട്രംപ് വെളിപ്പെടുത്തിയിട്ടില്ല. ക്യൂബയുടെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തെ സാമ്പത്തികമായി ശ്വാസംമുട്ടിക്കുക എന്ന തന്ത്രമാണ് ട്രംപ് രണ്ടാം വട്ടവും അധികാരത്തിലെത്തിയപ്പോള്‍ പുറത്തെടുക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.