യുദ്ധത്തിന് അന്ത്യം കുറിക്കാന്‍ സമാധാന ചര്‍ച്ചകള്‍ക്ക് രഹസ്യ നീക്കം നടത്തി ട്രംപ് ; ഇസ്രയേല്‍ അറിയാതെ അമേരിക്കയുടെ സമാധാന ശ്രമമെന്ന് സൂചന

. ഇറാന്റെ ആണവ പദ്ധതികള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനൊപ്പം, പകരം അവര്‍ക്ക് മേലുള്ള സാമ്പത്തിക ഉപരോധങ്ങളില്‍ ഇളവ് നല്‍കുന്ന രീതിയിലുള്ള ഒരു പാക്കേജാണ് അമേരിക്ക മുന്നോട്ട് വെക്കുന്നത്

 

യുദ്ധം ആഗോള എണ്ണവിപണിയെയും അമേരിക്കന്‍ സമ്പദ്വ്യവസ്ഥയെയും ബാധിച്ചു തുടങ്ങിയതോടെയാണ് പെട്ടെന്നൊരു ഒത്തുതീര്‍പ്പിന് ട്രംപ് തയ്യാറായത്

പശ്ചിമേഷ്യയില്‍ മൂന്ന് ആഴ്ചയായി തുടരുന്ന യുദ്ധത്തിന് അന്ത്യം കുറിക്കാന്‍ ലക്ഷ്യമിട്ട് ഇറാനുമായി ഒരു പുതിയ 'സമാധാന കരാറിന്'അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. തന്റെ വിശ്വസ്തരും കുടുംബാംഗങ്ങളുമായ ജാരെദ് കുഷ്‌നറെയും സ്റ്റീവന്‍ വിറ്റ്‌കോഫിനെയും രഹസ്യ ചര്‍ച്ചകള്‍ക്ക് ട്രംപ് ചുമതലപ്പെടുത്തിയതായാണ് വിവരം. യുദ്ധം കൂടുതല്‍ വ്യാപിക്കുന്നത് തടയാന്‍ ഇറാന്റെ ഉന്നത പ്രതിനിധികളുമായി ചര്‍ച്ച നടത്താനാണ് കുഷ്‌നറോടും വിറ്റ്‌കോഫിനോടും ട്രംപ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ട്രംപിന്റെ ഒന്നാം ഭരണകാലത്ത് 'അബ്രഹാം കരാറുകള്‍ക്ക്' നേതൃത്വം നല്‍കിയ വ്യക്തിയാണ് കുഷ്‌നര്‍.

യുദ്ധം ആഗോള എണ്ണവിപണിയെയും അമേരിക്കന്‍ സമ്പദ്വ്യവസ്ഥയെയും ബാധിച്ചു തുടങ്ങിയതോടെയാണ് പെട്ടെന്നൊരു ഒത്തുതീര്‍പ്പിന് ട്രംപ് തയ്യാറായത്. തനിക്ക് യുദ്ധമല്ല സമാധാനമാണ് വേണ്ടതെന്ന് ട്രംപ് ഏറ്റവും വിശ്വസ്തരോട് പറഞ്ഞതായി അമേരിക്കയിലെ പ്രധാന വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
. ഇറാന്റെ ആണവ പദ്ധതികള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനൊപ്പം, പകരം അവര്‍ക്ക് മേലുള്ള സാമ്പത്തിക ഉപരോധങ്ങളില്‍ ഇളവ് നല്‍കുന്ന രീതിയിലുള്ള ഒരു പാക്കേജാണ് അമേരിക്ക മുന്നോട്ട് വെക്കുന്നത്. ഇസ്രായേല്‍ ഇതിനോട് എങ്ങനെ പ്രതികരിക്കുമെന്നത് പ്രധാനമാണ്. ഇറാനെ പൂര്‍ണ്ണമായും തകര്‍ക്കണമെന്ന നിലപാടിലാണ് ഇസ്രായേലിലെ തീവ്ര വലതുപക്ഷ ചിന്താഗതിക്കാര്‍. എന്നാല്‍ ട്രംപിന്റെ ഈ നീക്കം വിജയിക്കുകയാണെങ്കില്‍, പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തില്‍ അത് വലിയൊരു മാറ്റത്തിന് വഴിവെക്കും.