ഇറാനുമായുള്ള ചര്‍ച്ചകള്‍ തുടരുകയാണെന്ന് ട്രംപ് ; ആണവായുധ നിര്‍വ്യാപന കരാറില്‍ പിന്മാറാന്‍ നീക്കവുമായി ഇറാന്‍

2025-ല്‍ ഇറാനിയന്‍ ആണവ, സൈനിക കേന്ദ്രങ്ങളില്‍ നടന്ന ആക്രമണത്തിന് പിന്നാലെ ആണവ കരാറില്‍ നിന്ന് പിന്മാറുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

 

 കരാറില്‍ നിന്ന് പിന്മാറാനുള്ള നിര്‍ദ്ദേശങ്ങള്‍ ഇറാന്‍ പാര്‍ലമെന്റിന് ലഭിച്ചതായി സ്പീക്കര്‍.

ഇറാനുമായുള്ള ചര്‍ച്ചകള്‍ തുടരുകയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാനുമായി നടക്കുന്നത് സാധാരണ യുദ്ധമല്ലെന്നും ട്രംപ് വ്യക്തമാക്കി.

 അതിനിടെ ആണവായുധ നിര്‍വ്യാപന കരാറില്‍ പിന്മാറാന്‍ ഒരുങ്ങുകയാണ് ഇറാന്‍. കരാറില്‍ നിന്ന് പിന്മാറാനുള്ള നിര്‍ദ്ദേശങ്ങള്‍ ഇറാന്‍ പാര്‍ലമെന്റിന് ലഭിച്ചതായി സ്പീക്കര്‍. 10 നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ കരട് ആണ് പാര്‍ലമെന്റിന് ലഭിച്ചിരിക്കുന്നത്. 2025-ല്‍ ഇറാനിയന്‍ ആണവ, സൈനിക കേന്ദ്രങ്ങളില്‍ നടന്ന ആക്രമണത്തിന് പിന്നാലെ ആണവ കരാറില്‍ നിന്ന് പിന്മാറുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.