14 ഇന സമാധാന നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ച് ഇറാന്‍, പരിശോധിക്കുന്നുവെന്ന് ട്രംപ്
14 ഇന സമാധാന നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ച് ഇറാന്‍, പരിശോധിക്കുന്നുവെന്ന് ട്രംപ്
. ലെബനോനിലേത് അടക്കം എല്ലാ ആക്രമണങ്ങളും അമേരിക്ക അവസാനിപ്പിക്കണം എന്നും മേഖലയില്‍ നിന്ന് യു.എസ് സേനയെ പൂര്‍ണമായും പിന്‍വലിക്കണം എന്നും നിര്‍ദേശത്തിലുണ്ട്.
വെടിനിര്‍ത്തല്‍ നീട്ടുന്നതിന് പകരം യുദ്ധം പൂര്‍ണമായി അവസാനിപ്പിക്കണം എന്നതായിരുന്നു ഇറാന്റെ പ്രധാന നിര്‍ദേശം.
വെടിനിര്‍ത്തലല്ല യുദ്ധം പൂര്‍ണമായും അവസാനിപ്പിക്കുകയാണ് വേണ്ടതെന്ന് അമേരിക്കയോട് ഇറാന്‍. 14 ഇന സമാധാന നിര്‍ദേശങ്ങളും ഇറാന്‍ സമര്‍പ്പിച്ചു. ഹോര്‍മുസിന്റെ നിയന്ത്രണത്തിന് പുതിയ സംവിധാനം വേണമെന്നുള്ള ആവശ്യവും ഉന്നയിച്ചിട്ടുണ്ട്. ഇറാന്റെ നിര്‍ദേശങ്ങള്‍ പരിശോധിക്കുകയാണെന്ന് ട്രംപ്. വെടിനിര്‍ത്തല്‍ നീട്ടുന്നതിന് പകരം യുദ്ധം പൂര്‍ണമായി അവസാനിപ്പിക്കണം എന്നതായിരുന്നു ഇറാന്റെ പ്രധാന നിര്‍ദേശം. ലെബനോനിലേത് അടക്കം എല്ലാ ആക്രമണങ്ങളും അമേരിക്ക അവസാനിപ്പിക്കണം എന്നും മേഖലയില്‍ നിന്ന് യു.എസ് സേനയെ പൂര്‍ണമായും പിന്‍വലിക്കണം എന്നും നിര്‍ദേശത്തിലുണ്ട്.
കൂടാതെ, ഇറാന് എതിരായ എല്ലാ ഉപരോധങ്ങളും പിന്‍വലിക്കണമെന്നും, ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണത്തിനായി പുതിയ സംവിധാനം വേണംഎന്നിവ അടക്കമായിരുന്നു പുതിയ സമാധാന നിര്‍ദേശങ്ങള്‍. ഇറാന്‍ നല്‍കിയ നിര്‍ദേശങ്ങള്‍ പരിശോധിക്കുകയാണെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.