ഇറാനുമായി ചര്‍ച്ചകളില്ലെന്ന് ട്രംപ്, അമേരിക്ക സാമ്പത്തിക ഉപരോധം അവസാനിപ്പിക്കണമെന്ന് ഇറാന്‍

ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനായി യുഎസും ഒമാനും ഇറാനുമായി പ്രത്യേകം ചര്‍ച്ചകള്‍ നടത്തിവരികയാണ്.

 

ഗള്‍ഫിന് പുറത്തുള്ള സുരക്ഷിത കേന്ദ്രങ്ങളില്‍ എണ്ണ സംഭരണം വര്‍ധിപ്പിക്കാനുള്ള നീക്കത്തിലാണ് സൗദി അറേബ്യയും യുഎഇയും. ജപ്പാനിലുള്ള ശേഖരം പത്തിരട്ടിയായി വര്‍ദ്ധിപ്പിക്കാനുള്ള നീക്കം തുടങ്ങി.

പശ്ചിമേഷ്യയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഗതാഗതത്തില്‍ അനിശ്ചിതത്വം തുടരുന്നു. ഇറാനുമായി ചര്‍ച്ചകളില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു. എന്നാല്‍ ഹോര്‍മുസ് തുറക്കാന്‍ അമേരിക്ക സാമ്പത്തിക ഉപരോധങ്ങള്‍ അവസാനിപ്പിക്കണമെന്ന നിലപാടിലാണ് ഇറാന്‍. ഹോര്‍മുസില്‍ പ്രതിസന്ധി നീളുന്നതോടെ ആഗോള എണ്ണ വില ഉയരുകയാണ്. ബ്രെന്റ് ക്രൂഡിന് ബാരലിന് 91 ഡോളര്‍ കടന്നു. ഗള്‍ഫിന് പുറത്തുള്ള സുരക്ഷിത കേന്ദ്രങ്ങളില്‍ എണ്ണ സംഭരണം വര്‍ധിപ്പിക്കാനുള്ള നീക്കത്തിലാണ് സൗദി അറേബ്യയും യുഎഇയും. ജപ്പാനിലുള്ള ശേഖരം പത്തിരട്ടിയായി വര്‍ദ്ധിപ്പിക്കാനുള്ള നീക്കം തുടങ്ങി.

അതേസമയം, ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനായി യുഎസും ഒമാനും ഇറാനുമായി പ്രത്യേകം ചര്‍ച്ചകള്‍ നടത്തിവരികയാണ്. നേരത്തെ, ഒമാനുമായുള്ള കരാര്‍ അന്തിമമാക്കുന്നതിനോട് അടുക്കുകയാണെന്ന് ഇറാനിയന്‍ അധികൃതര്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ട്രംപ്, സഖ്യകക്ഷി കൂടിയായ ഒമാന് നേരെ ഭീഷണി മുഴക്കിയിരുന്നു. ഹോര്‍മുസ് കടലിടുക്ക് തുറക്കാനുള്ള ഒമാന്റെ ശ്രമങ്ങള്‍ അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്ക് എതിരാണെങ്കില്‍ ഒമാനെതിരെ ബോംബാക്രമണം നടത്തുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി.