യുഎസ് ഇടക്കാല തെരഞ്ഞെടുപ്പിന് മുന്‍പ് ഇറാനെ ആക്രമിക്കില്ലെന്ന് ട്രംപ്
യുഎസ് ഇടക്കാല തെരഞ്ഞെടുപ്പിന് മുന്‍പ് ഇറാനെ ആക്രമിക്കില്ലെന്ന് ട്രംപ്
ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ചര്‍ച്ചകള്‍ അനുകൂലമായ ദിശയിലാണ് നീങ്ങുന്നതെന്ന് വ്യക്തമാക്കിയ ട്രംപ്, ഉടന്‍ തന്നെ ഒരു ആക്രമണത്തിന് സാധ്യതയില്ലെന്ന് ഉറപ്പുനല്‍കി
മേഖലയിലെ വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാനുള്ള നയതന്ത്ര ശ്രമങ്ങളുടെ ഭാഗമായാണ് ഈ ചര്‍ച്ചകള്‍ വിലയിരുത്തപ്പെടുന്നത്.
യുണൈറ്റഡ് സ്റ്റേറ്റ്‌സും ഇറാനും തമ്മില്‍ നിലവില്‍ ഫലപ്രദമായ ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ടെന്നും, അമേരിക്കയില്‍ നടക്കാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിന് മുമ്പ് ഇറാനെതിരെ സൈനിക ആക്രമണത്തിന് മുതിരില്ലെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മേഖലയിലെ വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാനുള്ള നയതന്ത്ര ശ്രമങ്ങളുടെ ഭാഗമായാണ് ഈ ചര്‍ച്ചകള്‍ വിലയിരുത്തപ്പെടുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ചര്‍ച്ചകള്‍ അനുകൂലമായ ദിശയിലാണ് നീങ്ങുന്നതെന്ന് വ്യക്തമാക്കിയ ട്രംപ്, ഉടന്‍ തന്നെ ഒരു ആക്രമണത്തിന് സാധ്യതയില്ലെന്ന് ഉറപ്പുനല്‍കി.
അതിനിടെ ഹോര്‍മുസ് കടലിടുക്കിലെ നിലവിലെ സാഹചര്യങ്ങളെക്കുറിച്ച് അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് അന്താരാഷ്ട്ര കപ്പല്‍ ഗതാഗത പങ്കാളികളുമായി ചര്‍ച്ച നടത്തി. സംഘര്‍ഷ മേഖലയിലൂടെ വാണിജ്യ കപ്പലുകളുടെ സഞ്ചാരം സുഗമമാക്കാനുള്ള നടപടികള്‍ ശക്തമാക്കുന്നതിനെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്തു.