തിരക്കിട്ട് ഒരു കരാറിലെത്താന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് ട്രംപ് ; പിഴവുകളുണ്ടാകാന്‍ പാടില്ല
ഇരുപക്ഷവും ആവശ്യത്തിന് സമയമെടുത്ത് കൃത്യമായ ഒരു കരാറിലെത്തണമെന്നും അതില്‍ പിഴവുകള്‍ ഉണ്ടാകാന്‍ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
May 25, 2026, 07:01 IST
മധ്യസ്ഥര്‍ക്ക് ഇക്കാര്യത്തില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ട്രംപ് വ്യക്തമാക്കി.
ഇറാനുമായുള്ള സമാധാന ചര്‍ച്ചകളില്‍ തിരക്കിട്ട് ഒരു കരാറിലെത്താന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇരുപക്ഷവും ആവശ്യത്തിന് സമയമെടുത്ത് കൃത്യമായ ഒരു കരാറിലെത്തണമെന്നും അതില്‍ പിഴവുകള്‍ ഉണ്ടാകാന്‍ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മധ്യസ്ഥര്‍ക്ക് ഇക്കാര്യത്തില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ട്രംപ് വ്യക്തമാക്കി. ഇറാനുമായുള്ള കരാര്‍ ഔദ്യോഗികമായി പൂര്‍ത്തിയാക്കി ഒപ്പുവെക്കുന്നതുവരെ ഇറാനിയന്‍ തുറമുഖങ്ങള്‍ക്കുമേലുള്ള അമേരിക്കയുടെ നാവിക ഉപരോധം പൂര്‍ണ്ണ ശക്തിയോടെ തുടരുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി.