റഷ്യയുമായുള്ള എണ്ണ ഇടപാടിൽ വീണ്ടും വിമർശനവുമായി ട്രംപിന്റെ ഉപദേഷ്ടാവ്
Sep 3, 2025, 19:55 IST
വാഷിങ്ടൺ: റഷ്യയുമായുള്ള എണ്ണ ഇടപാടിൽ വീണ്ടും വിമർശനവുമായി പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഉപദേഷ്ടാവ്. വൈറ്റ് ഹൗസ് ട്രേഡ് ആൻഡ് മാൻഫാക്ചറിങ് ഉപദേഷ്ടാവ് പീറ്റർ നവാരോയാണ് വിമർശനം ഉന്നയിച്ചത്. ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഇന്ത്യയിലെ ഉയർന്ന ജാതിക്കാരായ ബ്രാഹ്മണരാണ് എണ്ണ ഇടപാടിലൂടെ ഏറ്റവും കൂടുതൽ ലാഭമുണ്ടാക്കുന്നതെന്ന വിമർശനമാണ് അദ്ദേഹം ഉന്നയിച്ചിരിക്കുന്നത്. ക്രംലിന്റെ അലക്കുശാല മാത്രമാണ് ഇന്ത്യയെന്ന വിമർശനവും അദ്ദേഹം ഉന്നയിച്ചു. ഇന്ത്യക്കാരുടെ ചെലവിൽ ബ്രാഹ്മണരാണ് ലാഭമുണ്ടക്കുന്നത്. ഇത് തടയേണ്ടേയെന്നും അദ്ദേഹം ചോദിച്ചു.