ഇറാന്‍ സമര്‍പ്പിച്ച സമാധാന നിര്‍ദ്ദേശത്തെ തള്ളി ട്രംപ്
ഇറാന്റെ ഭരണപ്രതിനിധികള്‍ അയച്ച മറുപടി ഒട്ടും തൃപ്തികരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമാധാന നീക്കത്തിന്റെ ഭാഗമായാണ് പാകിസ്ഥാന്‍ വഴി ഇറാന്‍ തങ്ങളുടെ പുതിയ നിര്‍ദ്ദേശങ്ങള്‍ വാഷിംഗ്ടണിന് കൈമാറിയത്.
മാസങ്ങളായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാനായി ഇറാന്‍ സമര്‍പ്പിച്ച ഏറ്റവും പുതിയ സമാധാന നിര്‍ദ്ദേശത്തെ പൂര്‍ണ്ണമായും തള്ളി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഒട്ടും സ്വീകാര്യമല്ല എന്ന് വിശേഷിപ്പിച്ചാണ് അമേരിക്കന്‍ പ്രസിഡന്റ് നിര്‍ദേശം തള്ളിയത്. പാകിസ്ഥാന്‍ മധ്യസ്ഥര്‍ മുഖേന ഇറാന്‍ സമര്‍പ്പിച്ച മറുപടി താന്‍ വായിച്ചുവെന്നും എന്നാല്‍ ഇതിലെ വ്യവസ്ഥകളോട് തനിക്ക് വിയോജിപ്പാണെന്നും ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ 'ട്രൂത്ത് സോഷ്യല്‍' വഴി വ്യക്തമാക്കി. ഇറാന്റെ ഭരണപ്രതിനിധികള്‍ അയച്ച മറുപടി ഒട്ടും തൃപ്തികരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമാധാന നീക്കത്തിന്റെ ഭാഗമായാണ് പാകിസ്ഥാന്‍ വഴി ഇറാന്‍ തങ്ങളുടെ പുതിയ നിര്‍ദ്ദേശങ്ങള്‍ വാഷിംഗ്ടണിന് കൈമാറിയത്. എന്നാല്‍ ഇറാന്റെ ആണവ പദ്ധതികളുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ട്രംപ് സ്വീകരിച്ചിരിക്കുന്നത്. ഇറാന്റെ ആണവ ശേഷി പൂര്‍ണ്ണമായും ഇല്ലാതാക്കുക എന്ന അമേരിക്കയുടെ കര്‍ശന ഉപാധിയെ ടെഹ്റാന്‍ ശക്തമായി എതിര്‍ക്കുന്നതാണ് നിലവിലെ തടസം.