ഇറാനും ഖത്തറും പങ്കിടുന്ന പ്രകൃതിവാതക പാടത്തിന് നേരെ നടന്ന ആക്രമണങ്ങളെ തള്ളി ട്രംപ്
വാഷിംഗ്ടൺ: ഇറാനും ഖത്തറും പങ്കിടുന്ന പ്രധാന പ്രകൃതിവാതക പാടത്തിന് നേരെ ബുധനാഴ്ച നടന്ന ആക്രമണങ്ങളെ തള്ളി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിവാതക പാടത്തിന്റെ ഭാഗമായ ഇറാന്റെ സൗത്ത് പാർസിന് നേരെ ഇസ്രായേൽ ആക്രമണം നടത്തിയിരുന്നു. തിരിച്ചടിയായി ഖത്തറിലെ ഊർജ്ജ നിലയം ഇറാൻ ആക്രമിച്ചിരുന്നു. ഈ ആക്രമണങ്ങൾ വലിയ രീതിയിൽ ക്രൂഡ്, ഊർജ്ജ വില കുതിച്ചുയരാൻ കാരണമായിരുന്നു. ഊർജ്ജ വില കുതിച്ചുയർന്നതോടെയാണ് ട്രംപ് രോക്ഷത്തിലായത്. പിന്നാലെയാണ് ഇസ്രയേലിനെ തള്ളി അമേരിക്കൻ പ്രസിഡന്റിന്റെ പ്രതികരണമെത്തിയത്.
ഇസ്രയേൽ രോക്ഷം തീർക്കാനായി നടത്തിയ ആക്രമണമാണ് സൗത്ത് പാർസിന് നേരെയുണ്ടായത്. വളരെ കുറഞ്ഞ മേഖലയിലാണ് ആക്രമണം ഉണ്ടായത്. ഈ ആക്രമണത്തേക്കുറിച്ച് അമേരിക്കയ്ക്ക് ഒന്നുമറിയില്ല. നിർഭാഗ്യവശാൽ ഇറാനും ആക്രമണത്തേക്കുറിച്ച് അറിഞ്ഞിരുന്നില്ല. ഖത്തറിന്റെ എൻഎൻജി ശാലയ്ക്ക് നേരയുണ്ടായ ഇറാന്റെ ആക്രമണം നീതീകരിക്കാനാവത്തതും അന്യായവുമാണ്. അതീവ പ്രാധാന്യമുള്ള മേഖലയ്ക്ക് നേരെ ഇസ്രയേലിന്റെ തുടർ ആക്രമണങ്ങൾ ഉണ്ടാവില്ല. ഈ നിലയിലുള്ള ആക്രമണത്തിന് അംഗീകാരം നൽകാനാവില്ല. ഇത്തരം ആക്രമണങ്ങൾക്ക് ഇറാന്റെ ഭാവിയിൽ ദീർഘകാല പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. എന്നാൽ ഖത്തറിന് നേരെ ആക്രമണം തുടർന്നാൽ ആക്രമിക്കാൻ താൻ മടിക്കില്ലെന്നാണ് ഡൊണാൾഡ് ട്രംപ് ട്രൂത്ത് സോഷ്യലിലെ കുറിപ്പിൽ വിശദമാക്കിയത്.