ഇറാന്റെ സൗഹൃദ സന്ദേശത്തെ ട്രംപ് 'കൊന്നു' ; വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി
അമേരിക്കന്‍ സൈനികര്‍ ഇറാന്റെ പിടിയില്‍ ആയെന്ന് ഇറാന്റെ സുപ്രീം നാഷനല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി അലി ലറിജാനി പറഞ്ഞു
അമേരിക്കയെ ഗള്‍ഫ് മേഖലയിലെ രാജ്യങ്ങള്‍ തടയണം എന്നും ഇറാന്‍ ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ തിരിച്ചടി തുടരും.
പശ്ചിമേഷ്യയിലെ സംഘര്‍ഷത്തില്‍ സമാധാന സമീപനം അമേരിക്ക ഇല്ലാതാക്കിയെന്ന് ഇറാന്‍. ഇറാന്റെ സൗഹൃദ സന്ദേശത്തെ ട്രംപ് 'കൊന്നു' എന്നാണ് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചിയുടെ ആരോപണം. ഇറാനെ ആക്രമിക്കാന്‍ അയല്‍ രാജ്യങ്ങളെ ഉപയോഗിക്കരുത് എന്നായിരുന്നു ഇറാന്റെ ആവശ്യം. ഇത് ട്രംപ് ലംഘിച്ചെന്നാണ് ഇറാന്‍ ആരോപിക്കുന്നത്. സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഉള്ള സന്ദേശം ആണ് ഇറാന്‍ പ്രസിഡന്റ് നല്‍കിയത് . അമേരിക്കയെ ഗള്‍ഫ് മേഖലയിലെ രാജ്യങ്ങള്‍ തടയണം എന്നും ഇറാന്‍ ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ തിരിച്ചടി തുടരും.
തങ്ങളുടെ മണ്ണ് അമേരിക്കയ്ക്ക് നല്‍കരുതെന്നു ഇറാന്‍ വിദേശകാര്യ മന്ത്രി ആവശ്യപ്പെട്ടു.
അതിനിടെ അമേരിക്കന്‍ സൈനികര്‍ ഇറാന്റെ പിടിയില്‍ ആയെന്ന് ഇറാന്റെ സുപ്രീം നാഷനല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി അലി ലറിജാനി പറഞ്ഞു. മരണപ്പെട്ട അമേരിക്കന്‍ സൈനികരുടെ യഥാര്‍ത്ഥ കണക്ക് അമേരിക്ക പറയുന്നില്ല എന്നും അലി ലറിജാനി ആരോപിച്ചു.