ട്രംപ് ജൂനിയര്‍ ഇറാന് യുദ്ധത്തില്‍ തനിക്കുള്ള എതിര്‍പ്പ് പിതാവിനെ അറിയിച്ചിരുന്നതായി റിപ്പോര്‍ട്ട്
പിതാവുമായുള്ള അഭിപ്രായവ്യത്യാസം പരസ്യമാക്കാന്‍ ഡൊണാള്‍ഡ് ട്രംപ് ജൂനിയര്‍ ആഗ്രഹിച്ചിരുന്നില്ലെന്നും അദ്ദേഹവുമായി അടുപ്പമുള്ളവര്‍ വ്യക്തമാക്കി.
ഇറാനിലെ സൈനിക ഇടപെടലിനെ ഡൊണാള്‍ഡ് ട്രംപ് ജൂനിയര്‍ ശക്തമായി എതിര്‍ത്തിരുന്നതായാണ് റിപ്പോര്‍ട്ട്.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകന് ഡൊണാള്‍ഡ് ട്രംപ് ജൂനിയര്‍ ഇറാന് യുദ്ധത്തില്‍ തനിക്കുള്ള എതിര്‍പ്പ് പിതാവിനെ അറിയിച്ചിരുന്നതായി റിപ്പോര്‍ട്ട്. ഡൊണാള്‍ഡ് ട്രംപ് ജൂനിയറുടെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദി അറ്റ്ലാന്റിക് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഇറാനിലെ സൈനിക ഇടപെടലിനെ ഡൊണാള്‍ഡ് ട്രംപ് ജൂനിയര്‍ ശക്തമായി എതിര്‍ത്തിരുന്നതായാണ് റിപ്പോര്‍ട്ട്. ഇക്കാര്യം പിതാവായ ഡൊണാള്‍ഡ് ട്രംപിനെ അദ്ദേഹം സ്വകാര്യമായി അറിയിക്കുകയുംചെയ്തു. എന്നാല്‍, പിതാവുമായുള്ള അഭിപ്രായവ്യത്യാസം പരസ്യമാക്കാന്‍ ഡൊണാള്‍ഡ് ട്രംപ് ജൂനിയര്‍ ആഗ്രഹിച്ചിരുന്നില്ലെന്നും അദ്ദേഹവുമായി അടുപ്പമുള്ളവര്‍ വ്യക്തമാക്കി.
പശ്ചിമേഷ്യയില്‍ വീണ്ടും ഒരു സൈനിക സംഘര്‍ഷത്തില്‍ ഏര്‍പ്പെടുന്നതില്‍നിന്ന് അമേരിക്ക മാറിനില്‍ക്കണമെന്നതായിരുന്നു ഡൊണാള്‍ഡ് ട്രംപ് ജൂനിയറിന്റെ നിലപാട്. വിദേശരാജ്യങ്ങളിലുള്ള അമേരിക്കന്‍ സൈനിക ഇടപെടലിനെ ഏറെക്കാലമായി എതിര്ത്തുവരുന്നയാളാണ് അദ്ദേഹം. ഇസ്രയേലുമായി ചേര്‍ന്ന് പിതാവ് ഡൊണാള്‍ഡ് ട്രംപ് ഇറാനെതിരേ സൈനിക നീക്കം ആരംഭിച്ചപ്പോഴും ഡൊണാള്‍ഡ് ട്രംപ് ജൂനിയര്‍ തന്റെ എതിര്‍പ്പ് അറിയിച്ചിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.