ട്രംപ് നുണപറയുന്നു ; ഇറാന്‍ യുദ്ധം ഇസ്രയേലിന്റെ ആവശ്യപ്രകാരം ; ട്രംപിന്റെ വാദങ്ങള്‍ക്ക് തിരിച്ചടിയായി യുഎസ് സ്റ്റേറ്റ് റിപ്പോര്‍ട്ട്
ട്രംപ് നുണപറയുന്നു ; ഇറാന്‍ യുദ്ധം ഇസ്രയേലിന്റെ ആവശ്യപ്രകാരം ; ട്രംപിന്റെ വാദങ്ങള്‍ക്ക് തിരിച്ചടിയായി യുഎസ് സ്റ്റേറ്റ് റിപ്പോര്‍ട്ട്
യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പുറത്തിറക്കിയ പുതിയ റിപ്പോര്‍ട്ടിലാണ് നിര്‍ണായക വെളിപ്പെടുത്തലുള്ളത്.
ഇസ്രയേലിന്റെ സുരക്ഷയ്ക്കും അമേരിക്കയുടെ സ്വയം പ്രതിരോധത്തിനുമായാണ് യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് നിയമ ഉപദേഷ്ടാവ് റീഡ് ഡി റൂബിന്‍സ്റ്റീന്‍ വ്യക്തമാക്കി.
ഇറാനുമായുള്ള സൈനിക സംഘര്‍ഷം തങ്ങളുടെ സഖ്യ കക്ഷിയായ ഇസ്രയേലിന്റെ അഭ്യര്‍ത്ഥന പ്രകാരമാണെന്ന് പരസ്യമായി സമ്മതിച്ച് അമേരിക്ക. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പുറത്തിറക്കിയ പുതിയ റിപ്പോര്‍ട്ടിലാണ് നിര്‍ണായക വെളിപ്പെടുത്തലുള്ളത്.
ഇസ്രയേലിന്റെ സുരക്ഷയ്ക്കും അമേരിക്കയുടെ സ്വയം പ്രതിരോധത്തിനുമായാണ് യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് നിയമ ഉപദേഷ്ടാവ് റീഡ് ഡി റൂബിന്‍സ്റ്റീന്‍ വ്യക്തമാക്കി. ഇക്കാര്യം ചൂണ്ടിക്കാട്ടി യുഎന്‍ സുരക്ഷാ കൗണ്‍സിലിന് യുഎസ് കത്തുകള്‍ അയച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എന്നാല്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ വെളിപ്പെടുത്തല്‍ പ്രസിഡന്റ് ട്രംപിന്റെ പ്രസ്താവനകള്‍ക്ക് വിപരീതമാണ്. ഇറാനെതിരായ യുദ്ധത്തിന് തന്നെ ആരും പ്രേരിപ്പിച്ചിട്ടില്ലെന്നും ഇസ്രയേലിന് ഇതില്‍ പങ്കില്ലെന്നുമാണ് ട്രംപ് മുമ്പ് അവകാശപ്പെട്ടിരുന്നത്.