പശ്ചിമേഷ്യൻ സമാധാന ചർച്ചകളിൽ തീരുമാനമെടുക്കാൻ വൈകുന്നു ; ഇറാന് മുന്നറിയിപ്പുമായി ട്രംപ്

 

 പശ്ചിമേഷ്യൻ സമാധാന ചർച്ചകളിൽ തീരുമാനമെടുക്കാൻ വൈകുന്നുവെന്ന് ചൂണ്ടിക്കാട്ടി ഇറാന് മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ്.ചർച്ചയിൽ തീരുമാനമെടുക്കുന്നത് ഇനിയും നീട്ടികൊണ്ടുപോയാൽ ഇറാൻ അതിന് വലിയ വില നൽകേണ്ടി വരുമെന്ന് ട്രംപ് താക്കീത് നൽകി. അതിനിടെ അമേരിക്ക - ഇറാൻ ധാരണ അന്തിമമാക്കാൻ ഖത്തർ നയതന്ത്ര സംഘം ടെഹറാനിലേക്ക് എത്തിയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

ഇറാൻ - അമേരിക്ക അന്തിമ ധാരണ ലക്ഷ്യമിട്ടാണ് ഖത്തർ നയതന്ത്ര സംഘം ഇറാൻ തലസ്ഥാനത്തെത്തിയതെന്നാണ് റിപ്പോർട്ട്. അമേരിക്കയുടെ അപ്പാഷെ ഹെലിക്കോപ്റ്റർ വീഴ്ത്തിയതിന് പിന്നാലെ അമേരിക്കയ്ക്കും ഇറാനും ഇടയിൽ രൂക്ഷമായ സംഘർഷത്തിന് നേരിയ അയവ് വന്ന സാഹചര്യത്തിലാണ് ഖത്തറിൻറെ നീക്കം. അതേസമയം അപ്പാഷെ വിഴ്ത്തിയതിന് പിന്നാലെ ഇറാനും അമേരിക്കയും തമ്മിൽ കഴിഞ്ഞ രാത്രിയിലുണ്ടായത് രൂക്ഷ സംഘർഷമായിരുന്നു.