'അവർ കളിക്കട്ടെ' ; ഫിഫ ലോകകപ്പിൽ ഇറാൻ ടീമിന് പ്രവേശനം അനുവദിക്കുമെന്ന സൂചന നൽകി ട്രംപ്

 അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര ബന്ധം യുദ്ധസമാനമായ സാഹചര്യത്തിലൂടെ തന്നെ കടന്നുപോകുമ്പോഴും കായിക ലോകത്തിന് ആശ്വാസം നൽകുന്ന നിലപാടുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
 

 അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര ബന്ധം യുദ്ധസമാനമായ സാഹചര്യത്തിലൂടെ തന്നെ കടന്നുപോകുമ്പോഴും കായിക ലോകത്തിന് ആശ്വാസം നൽകുന്ന നിലപാടുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. 2026ൽ അമേരിക്കയിൽ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിൽ ഇറാൻ ടീമിന് പ്രവേശനം അനുവദിക്കുമെന്ന സൂചനയാണ് ട്രംപ് നൽകിയിരിക്കുന്നത്. 'അ'അവർ കളിക്കട്ടെ' ; ഫിഫ ലോകകപ്പിൽ ഇറാൻ ടീമിന് പ്രവേശനം അനുവദിക്കുമെന്ന സൂചന നൽകി ട്രംപ്വർ കളിക്കട്ടെ' എന്ന ട്രംപിന്റെ പുതിയ നിലപാട് രാജ്യാന്തര തലത്തിൽ വലിയ ചർച്ചയായി.

​യുദ്ധവും രാഷ്ട്രീയവും കായികരംഗവുമായി കൂട്ടിയിണക്കേണ്ടതില്ലെന്ന അഭിപ്രായങ്ങൾ നേരത്തെ തന്നെ ശക്തമായി ഉയർന്നിരുന്നു. ഇറാനെതിരായ രാഷ്ട്രീയ തർക്കങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും ഫിഫ ലോകകപ്പിന്റെ പ്രാധാന്യം കണക്കിലെടുത്ത് ഇറാൻ ടീമിന് വിസ അനുവദിക്കാമെന്ന നിലപാടിലേക്ക് വൈറ്റ് ഹൗസ് എത്തിയതായാണ് റിപ്പോർട്ടുകൾ. നേരത്തെ, ഇറാൻ പൗരന്മാർക്ക് ഏർപ്പെടുത്തിയിരുന്ന കർശനമായ യാത്രാ വിലക്കുകളിൽ ലോകകപ്പ് താരങ്ങൾക്കും ഒഫീഷ്യൽസിനും ഇളവ് നൽകാനാണ് സാധ്യത.
ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷങ്ങൾക്കിടയിലും ഇറാൻ ലോകകപ്പിൽ പങ്കെടുക്കുമെന്ന് ഇൻഫാന്റിനോ വ്യാഴാഴ്ച നടന്ന ഫിഫ കോൺഗ്രസിലെ തന്റെ പ്രസംഗത്തിൽ സ്ഥിരീകരിച്ചു. "തീർച്ചയായും ഇറാൻ 2026ലെ ഫിഫ ലോകകപ്പിൽ പങ്കെടുക്കും. തീർച്ചയായും ഇറാൻ അമേരിക്കയിൽ കളിക്കുകയും ചെയ്യും," ഇൻഫാന്റിനോ വ്യാഴാഴ്ച പറഞ്ഞു. 

"അതിന്റെ കാരണം വളരെ ലളിതമാണ്, നമ്മളെല്ലാവരും ഒരുമിച്ച് നിൽക്കേണ്ടതുണ്ട്. നമ്മൾ ആളുകളെ ഒരുമിച്ച് കൊണ്ടുവരണം. അത് എന്റെ ഉത്തരവാദിത്തമാണ്. അത് നമ്മുടെ ഉത്തരവാദിത്തമാണ്. ഫുട്ബോൾ ലോകത്തെ ഒന്നിപ്പിക്കുന്നു. ഫിഫ ലോകത്തെ ഒന്നിപ്പിക്കുന്നു. നിങ്ങൾ ലോകത്തെ ഒന്നിപ്പിക്കുന്നു. നമ്മൾ ലോകത്തെ ഒന്നിപ്പിക്കുന്നു," ഫിഫ തലവൻ വ്യക്തമാക്കി.