ബംഗാള്‍ വിജയത്തില്‍ പ്രധാനമന്ത്രി മോദിയെ അഭിനന്ദിച്ച് ട്രംപ്

'ഈ ചരിത്രപരമായ വിജയത്തില്‍ പ്രസിഡന്റ് പ്രധാനമന്ത്രി മോദിയെ അഭിനന്ദിക്കുന്നു,' വൈറ്റ് ഹൗസ് വക്താവ് കുഷ് ദേശായി അറിയിച്ചു

പത്ത് വര്‍ഷത്തിലേറെ നീണ്ടുനിന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആധിപത്യത്തിന് അന്ത്യം കുറിച്ചുകൊണ്ട് സംസ്ഥാനത്തെ രാഷ്ട്രീയ ഭൂപടത്തില്‍ വലിയ മാറ്റമാണ് ഈ ഫലം ഉണ്ടാക്കിയിരിക്കുന്നത്.

പശ്ചിമ ബംഗാളില്‍ ആദ്യമായി ഭാരതീയ ജനതാ പാര്‍ട്ടി അധികാരം പിടിച്ചടക്കിയതിനെ 'ചരിത്രപരവും നിര്‍ണ്ണായകവുമായ' വിജയമെന്ന് വിശേഷിപ്പിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ചു.
'ഈ ചരിത്രപരമായ വിജയത്തില്‍ പ്രസിഡന്റ് പ്രധാനമന്ത്രി മോദിയെ അഭിനന്ദിക്കുന്നു,' വൈറ്റ് ഹൗസ് വക്താവ് കുഷ് ദേശായി അറിയിച്ചു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ പ്രകാരം, 294 അംഗങ്ങളുള്ള ബംഗാള്‍ നിയമസഭയില്‍ 206 സീറ്റുകള്‍ നേടിയാണ് ബിജെപി ഭൂരിപക്ഷം മറികടന്നത്. ഫല്‍ത്ത മണ്ഡലത്തിലെ വോട്ടെടുപ്പ് മാറ്റിവെച്ചതിനാല്‍, 147 ആയിരുന്നു കേവല ഭൂരിപക്ഷത്തിന് വേണ്ട സീറ്റുകള്‍.
പത്ത് വര്‍ഷത്തിലേറെ നീണ്ടുനിന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആധിപത്യത്തിന് അന്ത്യം കുറിച്ചുകൊണ്ട് സംസ്ഥാനത്തെ രാഷ്ട്രീയ ഭൂപടത്തില്‍ വലിയ മാറ്റമാണ് ഈ ഫലം ഉണ്ടാക്കിയിരിക്കുന്നത്.