ഇറാനുമായുള്ള യുദ്ധം വിജയിച്ചെന്ന അവകാശവാദവുമായി ട്രംപ് ; ദൗത്യം പൂര്‍ത്തീകരിക്കുന്നതു വരെ അമേരിക്കന്‍ സൈന്യം മധ്യപൂര്‍വേഷ്യയില്‍ തുടരും

ഇറാനിലെ പുതിയ നേതൃത്വത്തിന് എന്താണ് സംഭവിക്കുകയെന്ന് കാത്തിരുന്നു കാണാമെന്നും ട്രംപ് പറഞ്ഞു.

 

58 ഇറാനിയന്‍ നാവികസേന കപ്പലുകള്‍ തകര്‍ത്തതായും ട്രംപ് അവകാശപ്പെട്ടു.

ഇറാനുമായുള്ള യുദ്ധം വിജയിച്ചെന്ന അവകാശവാദവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ആദ്യ ആക്രമണം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ഫലം തീരുമാനിക്കപ്പെട്ടു.ദൗത്യം പൂര്‍ത്തീകരിക്കുന്നതു വരെ അമേരിക്കന്‍ സൈന്യം മധ്യപൂര്‍വേഷ്യയില്‍ തുടരുമെന്നും കെന്റക്കിയിലെ ഹെബ്രോണില്‍ നടന്ന റാലിയില്‍ ട്രംപ് നടത്തിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. 

58 ഇറാനിയന്‍ നാവികസേന കപ്പലുകള്‍ തകര്‍ത്തതായും ട്രംപ് അവകാശപ്പെട്ടു. ഇറാനിലെ പുതിയ നേതൃത്വത്തിന് എന്താണ് സംഭവിക്കുകയെന്ന് കാത്തിരുന്നു കാണാമെന്നും ട്രംപ് പറഞ്ഞു.