ക്യൂബയ്ക്കെതിരെ സൈനികാക്രമണം നടത്താൻ ട്രംപിന് പദ്ധതിയില്ല : ബ്രസീൽ പ്രസിഡന്റ്
ക്യൂബയ്ക്കെതിരെ സൈനികാക്രമണം നടത്താൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് പദ്ധതിയില്ലെന്ന് ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ.വൈറ്റ് ഹൗസിൽ ഇരുനേതാക്കളും തമ്മിൽ നടത്തിയ ഉന്നതതല കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയുടെ പ്രതികരണം. വാഷിംഗ്ടൺ ഡി.സി.യിലെ ബ്രസീലിയൻ എംബസിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ബ്രസീലിയൻ പ്രസിഡന്റ് ഇക്കാര്യം വെളിപ്പെടുത്തിയത്.
മേഖലയിലെ സുരക്ഷാ സാഹചര്യങ്ങളും ക്യൂബയ്ക്ക് മേലുള്ള സമ്മർദ്ദങ്ങളും ഇരുനേതാക്കളും തമ്മിൽ നടത്തിയ ചർച്ചയിലെ പ്രധാന വിഷയങ്ങളായി. ചർച്ചയിൽ മാധ്യമങ്ങൾക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. ഏകദേശം രണ്ടര മണിക്കൂർ നീണ്ട ചർച്ചയുടെ വിശദാംശങ്ങളാണ് ലുല പങ്കുവെച്ചിരിക്കുന്നത്. ട്രംപിന്റെ നിലപാടിൽ ലുല ശുഭാപ്തിവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു.
വിവർത്തനം ശരിയാണെങ്കിൽ, ക്യൂബയെ ആക്രമിക്കാൻ തനിക്ക് ഉദ്ദേശമില്ലെന്ന് ട്രംപ് പറഞ്ഞെന്നും വിവർത്തകൻ തനിക്ക് നൽകിയ വിവരം അതാണെന്നും ലുല പറഞ്ഞു.