ട്രംപിനെതിരായ വധശ്രമം: ആക്രമണകാരണം ഇപ്പോഴും അവ്യക്തം, തോമസ് ക്രൂക്‌സ് ആരുമായും ഗൂഢാലോചന നടത്തിയില്ലെന്ന് എഫ്ബിഐ 
 

അമേരിക്കൻ മുൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനുനേരെ നടന്ന വധശ്രമത്തിനു പിന്നിലെ ലക്ഷ്യമെന്താണെന്ന് കണ്ടെത്താനാകാതെ അന്വേഷണസംഘം. ട്രംപിനുനേരെ വെടിയുതിർത്ത തോമസ് മാത്യൂസ് ക്രൂക്‌സ് കൃത്യമായ പദ്ധതി തയാറാക്കിയിരുന്നുവെന്ന് അന്വേഷണസംഘം വ്യക്തമാക്കി.
 

അമേരിക്കൻ മുൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനുനേരെ നടന്ന വധശ്രമത്തിനു പിന്നിലെ ലക്ഷ്യമെന്താണെന്ന് കണ്ടെത്താനാകാതെ അന്വേഷണസംഘം. ട്രംപിനുനേരെ വെടിയുതിർത്ത തോമസ് മാത്യൂസ് ക്രൂക്‌സ് കൃത്യമായ പദ്ധതി തയാറാക്കിയിരുന്നുവെന്ന് അന്വേഷണസംഘം വ്യക്തമാക്കി. ട്രംപിന്റെയും പ്രസിഡന്റ് ജോ ബൈഡന്റെയും തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ഓണ്‍ലൈനിലൂടെ കണ്ടെത്താൻ തോമസ് ക്രൂക്‌സ് ശ്രമിച്ചിരുന്നുവെന്ന് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) ഉദ്യോഗസ്ഥർ അറിയിച്ചു.

തോമസ് ക്രൂക്‌സിന്റെ ഓണ്‍ലൈൻ സെർച്ച് ഹിസ്റ്ററി ഇതുവ്യക്തമാക്കുന്നുണ്ടെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ആയിരത്തോളം പേരെയാണ് ഇതുവരെ ചോദ്യം ചെയ്തത്.

ട്രംപിന്റെ പെന്‍സില്‍വാനിയിലെ തിരഞ്ഞെടുപ്പ് റാലി പ്രഖ്യാപിച്ചതുമുതല്‍ തോമസ് ക്രൂക്‌സിന്റെ ശ്രദ്ധ പ്രസ്തുത റാലിയില്‍ മാത്രമായിരുന്നെന്ന് എഫ്‍ബിഐ ഉദ്യോഗസ്ഥനായ കെവിൻ റോജെക്ക് പറഞ്ഞു. എവിടെനിന്നാണ് ട്രംപ് സംസാരിക്കുക എന്നതുവരെ തോമസ് ക്രൂക്‌സ് ഓണ്‍ലൈനില്‍ തിരഞ്ഞതായാണ് കണ്ടെത്തല്‍.